അയർലണ്ടിലെ മോർട്ട്ഗേജ് നിരക്ക് വീണ്ടും കുറഞ്ഞു; യൂറോസോണിൽ ആറാമത്

New Update
F

രാജ്യത്തെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 2025 നവംബര്‍ മാസത്തോടെ വീണ്ടും കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ട്. കണക്കുകള്‍ പ്രകാരം രാജ്യത്തെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് നവംബര്‍ മാസത്തില്‍ 3.53% ആയിരുന്നു. ഒക്ടോബറിലാകട്ടെ ഇത് 3.56 ശതമാനവും, സെപ്റ്റംബറില്‍ 3.59 ശതമാനവുമായിരുന്നു. അതേസമയം യൂറോസോണിലെ ശരാശരി നിരക്ക് 3.33% ആണ്.

Advertisment

2023 ഫെബ്രുവരിക്ക് ശേഷം അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് നിരക്ക് ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. നവംബറിലെ കണക്കെടുത്താല്‍ യൂറോസോണിലെ രാജ്യങ്ങളില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളുടെ കാര്യത്തില്‍ ആറാം സ്ഥാനത്താണ് അയര്‍ലണ്ട്. മാള്‍ട്ടയാണ് യൂറോസോണില്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യം- 1.96%. നിരക്ക് 3.78% ഉള്ള ലാത്വിയയാണ് പട്ടികയില്‍ മുമ്പന്‍.

അയര്‍ലണ്ടിലെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് 3.53% ആണെങ്കിലും Bonkers.ie-യുടെ റിപ്പോര്‍ട്ട് പ്രകാരം ഫസ്റ്റ് ടൈം ബയര്‍മാര്‍ക്കുള്ള വേര്യബിള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ 3.45% മുതല്‍ 4.70% വരെയുള്ള പ്ലാനുകളുണ്ട്. മൂന്ന് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജിന്റെ നിരക്കാകട്ടെ 3.20% മുതല്‍ 4.85% വരെയും. അതിനാല്‍ മോര്‍ട്ട്‌ഗേജ് എടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ അന്തിമതീരുമാനം എടുക്കും മുമ്പ് വിവിധ ബാങ്കുകളുടെയും, സ്ഥാപനങ്ങളുടെയും ഓഫറുകള്‍ വ്യക്തമായി താരതമ്യപ്പെടുത്തിയ ശേഷം തിരഞ്ഞെടുക്കുന്നതാകും ഉചിതം.

Advertisment