ജൂത കൂട്ടക്കൊലയെ അതിജീവിക്കുകയും, പിന്നീട് ജ്വല്ലറി ബിസിനസിൽ പ്രമുഖനായി മാറുകയും ചെയ്ത അയർലണ്ടിലെ ഏറ്റവും പ്രായമേറിയ പുരുഷൻ 107-ആം വയസിൽ വിടവാങ്ങി

New Update
F

ജൂത കൂട്ടക്കൊലയെ അതിജീവിച്ച വ്യക്തിയും, പിന്നീട് ജ്വല്ലറി ബിസിനസില്‍ പ്രമുഖനുമായി മാറിയ അയര്‍ലണ്ടിലെ ഏറ്റവും പ്രായം ചെന്ന പുരുഷന്‍ അന്തരിച്ചു. 107 വയസുകാരനായ ജോസഫ് വിസൽസ്ക്യ ആണ് ലോകത്തോട് വിടപറഞ്ഞത്.

Advertisment

1918 ഒക്ടോബറില്‍ ചെക്കോസ്ലോവാക്യയിലെ ഒരു ജൂത കുടുംബത്തില്‍ ജനിച്ച ജോസഫ് വിസൽസ്ക്യയുടെ മാതാപിതാക്കളെയും, സഹോദരനെയും, സഹോദരഭാര്യയെയും രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍കാര്‍ കൊലപ്പെടുത്തുകയായിരുന്നു. ആ സംഭവത്തെ കുറിച്ച് കാര്യമായ ധാരണയൊന്നും ഇല്ലാതിരുന്ന അദ്ദേഹം പിന്നീട് തന്റെ 80-കളിലാണ് കുടുംബത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയത്.

യുദ്ധാനന്തരം 1948-ല്‍ ചെക്കോസ്ലോവാക്യ കമ്മ്യൂണിസ്റ്റുകള്‍ പിടിച്ചെടുത്തതോടെ 1949-ല്‍ ഭാര്യയോടും, ചെറിയ കുട്ടിയോടുമൊപ്പം അയര്‍ലണ്ടിലെത്തിയ അദ്ദേഹം ഡബ്ലിനില്‍ സ്വിസ്സ് വാച്ചുകളുടെ ഇറക്കുമതി ബിസിനസിന് തുടക്കമിട്ടു. പിന്നീട് ജാപ്പനീസ് പവിഴങ്ങളിലേയ്ക്ക് ബിസിനസ് വ്യാപിപ്പിച്ചു.

ബിസിനസിന് പുറമെ രണ്ട് നാഷണല്‍ ടെന്നീസ് ടീമുകളുടെ ക്യാപ്റ്റനുമായിരുന്ന വിസൽസ്ക്യ, കുതിരയോട്ടത്തിലും, ഫുട്‌ബോളിലും കമ്പക്കാരനായിരുന്നു.

Advertisment