/sathyam/media/media_files/nYmlw4v9osuDA7qELac6.jpg)
ഡബ്ലിന്‍ : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയര്‍ലണ്ടിന്റെ പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. രാത്രി മുഴുവന്‍ ഇദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നു. 82 കാരനായ പ്രസിഡന്റ് ഹിഗ്ഗിന്‍സിനെ സുഖമില്ലായ്മയെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.
പ്രസിഡന്റിന് രാഷ്ട്രപതിഭവനില്‍ പരിശോധനകള്‍ നടത്തിയിരുന്നു. തുടര്‍ പരിശോധനകള്‍ ആവശ്യമെന്ന് തോന്നിയതിനാലാണ് ആശുപത്രിയില്‍ കൊണ്ടു വന്നതെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ യാതോരു ആശങ്കകള്‍ക്കും കാര്യമില്ല. പരിശോധനാ ഫലങ്ങളെല്ലാം പോസിറ്റീവാണ്. ആശുപത്രിയില്‍ പ്രസിഡന്റ് ആരോഗ്യവാനാണ്. തനിക്ക് പരിചരണം നല്‍കിയ മെഡിക്കല്‍ സ്റ്റാഫിന് അദ്ദേഹം നന്ദി പറഞ്ഞു-പ്രസ്താവന പറഞ്ഞു.
കഴിഞ്ഞ രാത്രിയില്‍ നടന്ന ഡബ്ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രസിഡന്റ് ഹിഗ്ഗിന്‍സ് 2024 ലെ വോള്‍ട്ട അവാര്‍ഡ് ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകന്‍ സ്റ്റീവ് മക്വീന് സമ്മാനിച്ചു. നേരത്തെ, വിയറ്റ്നാം വിദേശകാര്യ മന്ത്രി ബുയി തന്‍ സോണുമായി പ്രസിഡന്റ് ഫോണില്‍ സംസാരിച്ചിരുന്നു.
രാഷ്ട്രപതി ഭവനിലെത്തിയ സ്ലോവാക് റിപ്പബ്ലിക്കിന്റെ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ പീറ്റര്‍ പെല്ലെഗ്രിനിയെയും പാര്‍ലമെന്ററി പ്രതിനിധികളെയും പ്രസിഡന്റ് കണ്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us