/sathyam/media/media_files/hsFjfdAQWb48eJctfF2u.jpg)
ഡബ്ലിന്‍ : അസുഖം ബാധിച്ച് ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത അയര്‍ലണ്ടിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കുള്ള സിക്ക് ലീവ് പേമെന്റ് 550 യൂറോയാക്കി വര്‍ധിപ്പിച്ചു.
ജനുവരി ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് ദിവസം 110 യൂറോ ക്രമത്തില്‍ അഞ്ച് ദിവസത്തെ ശമ്പളമാണ് സ്റ്റാറ്റിയൂട്ടറി സിക്ക് പേ സ്‌കീം പ്രകാരം ലഭിക്കുക. പ്രൊബേഷനിലുള്ളവര്‍, ഇന്റേണ്‍സ്, അപ്രന്റീസ്, ഏജന്‍സി വര്‍ക്കര്‍ എന്നിവര്‍ക്കെല്ലാം സിക്ക് പേമെന്റിന് അപേക്ഷിക്കാം.
പ്രൈവറ്റ് മേഖലയിലുള്ള മിക്ക തൊഴിലാളികള്‍ക്കും ,മുമ്പ് സിക്ക് ലീവിന്റെ ആനുകൂല്യം ലഭ്യമായിരുന്നില്ല.
ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കലണ്ടര്‍ വര്‍ഷത്തില്‍ തുടര്‍ച്ചയായോ ഇടവിട്ട ദിവസങ്ങളിലോ പേമെന്റ് ക്ലയിം ചെയ്യാം.ദിവസ വേതനത്തിന്റെ 70% അല്ലെങ്കില്‍ പരമാവധി 110 യൂറോ വരെയാണ് ക്ലയിം ചെയ്യാനാവുക.ഓവര്‍ടൈം, കമ്മീഷന്‍ എന്നിവ ഒഴികെയുള്ള സ്ഥിരം ബോണസും അലവന്‍സും ഉള്‍പ്പെടുത്തിയാകും വേതനം കണക്കാക്കുക.
ആഴ്ചതോറും ശമ്പളം വ്യത്യാസപ്പെടുന്നയാളാണെങ്കില്‍ സിക്ക് ലീവ് എടുക്കുന്നതിന് മുമ്പുള്ള 13 ആഴ്ചകളിലെ ശമ്പളത്തിന്റെ ശരാശരിയാണ് കണക്കാക്കുക. അതിനാല്‍ രോഗിയാകുന്നതിന് മുമ്പ് കുറഞ്ഞത് 13 ആഴ്ചകളെങ്കിലും തൊഴിലുടമയ്ക്ക് കീഴില്‍ ജോലി ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ജോലി ചെയ്യാന്‍ കഴിയില്ലെന്ന ജി പിയുടെ സാക്ഷ്യപത്രവും വേണം.
പബ്ലിക്ക് ഹോളിഡേയ്ക്ക് തൊട്ടുമുമ്പ് സിക്ക് ലീവിലുള്ളവര്‍ക്ക്, സിക്ക് ലീവ് പേയ്മെന്റ് ബാധകമാകില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us