/sathyam/media/media_files/2025/11/11/h-2025-11-11-02-51-53.jpg)
ഡബ്ലിന്‍: ജനസംഖ്യാ വളര്‍ച്ചയ്ക്കനുസൃതമായി അയര്‍ലണ്ടിന്റെ നികുതി വരുമാനം വര്‍ദ്ധിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഈ നില തുടര്‍ന്നാല്‍ അയര്‍ലണ്ട് ഇപ്പോള്‍ നല്‍കി വരുന്ന പബ്ലിക് സപ്പോര്‍ട്ട് സര്‍വ്വീസുകളിലൊക്കെ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരിന് കഴിയാതെ വരും. ഈ ഘട്ടത്തില്‍ പ്രതിസന്ധികളോട് പ്രതികരിക്കുന്നതിനും സര്‍ക്കാരിന് പരിമിതികള്‍ നേരിടേണ്ടി വരുമെന്നും 2065 വരെയുള്ള സാധ്യതകളെയും സാഹചര്യങ്ങളെയും വിവരിക്കുന്ന ഫ്യൂച്ചര്‍ ഫോര്‍ട്ടി റിപ്പോര്‍ട്ട് പറയുന്നു.
ജനസംഖ്യയില്‍ വൃദ്ധരുടെ എണ്ണം കൂടുന്നു, നികുതി വരുമാനം കുറയുന്നു, ധനക്കമ്മി വര്‍ദ്ധിക്കുന്നു ഇവയാണ് അയര്‍ലണ്ടിന്റെ സാമ്പത്തിക വ്യവസ്ഥ ഭാവിയില്‍ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഇവ പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ കമ്മി ദേശീയ വരുമാനത്തിന്റെ എട്ടു ശതമാനമാകും. ഇത് സമ്പദ്വ്യവസ്ഥയുടെ വ്യക്തിഗത കടമെടുക്കല്‍ ശേഷി 150%മോ 1,17,000യൂറോയോ ആക്കി മാറ്റുമെന്നും പഠനം പറയുന്നു.
നിലവില്‍ അയര്‍ലണ്ടില്‍ ജോലിയില്ലാത്ത ഓരോ 100 പേര്‍ക്കും പകരമായി 116 പേര്‍ തൊഴില്‍ സേനയിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍ 2065 ആകുമ്പോഴേക്കും ഈ കണക്ക് തൊഴിലില്ലാത്ത തൊഴിലാളികള്‍ 100ന് 98 എന്ന നിരക്കില്‍ കുറയും.ഇത് തൊഴില്‍ ശക്തിയുടെ സ്തംഭനമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.തൊഴില്‍ ശക്തിയുടെ വളര്‍ച്ച നിലനിര്‍ത്തുന്നതിന് ഇന്‍വേര്‍ഡ് മൈഗ്രേഷന്‍ നിര്‍ണായകമാകുമെന്നും റിപ്പോര്‍ട്ട്പറയുന്നു.
ഈ സമയം രാജ്യത്തിന്റെ പകുതിയോളം ചെലവുകളും പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണം, ദീര്‍ഘകാല പരിചരണം, പെന്‍ഷന്‍ എന്നിവയായിരിക്കും.കടം തീര്‍ക്കുന്നതിന്റെയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന്റെ ചെലവുകളുടെയും ആഘാതത്തെക്കുറിച്ചും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ വന്‍ സാമ്പത്തിക നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കും. ഇതിനായി ദേശീയ ചെലവിന്റെ 3% മുതല്‍ 4% വരെ നീക്കി വെയ്ക്കേണ്ടി വരും.2030നും 2040നും ഇടയില്‍ വിന്റ് ഫോള്‍ ടാക്സ് വരുമാനത്തിന്റെ അനുപാതം ഗണ്യമായി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.കഴിഞ്ഞ 30 വര്‍ഷത്തിനിടെ അയര്‍ലണ്ട് 143% സാമ്പത്തിക വളര്‍ച്ചയുണ്ടായി. എന്നിരുന്നാലും ശ്രദ്ധേയമായ ഈ വികാസം എണ്ണപ്പെട്ടുവെന്ന് ഇത് സൂചിപ്പിക്കുന്നു.അടുത്ത നാല് പതിറ്റാണ്ടുകളില്‍ വളര്‍ച്ച 53% കുറയുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വീടുകളുടെ ആവശ്യം കുറയും. ഭവനവിതരണവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം ഗണ്യമായി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.2030ഓടെ 3,00,000 വീടുകള്‍ നിര്‍മ്മിക്കാന്‍ നിലവിലെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ വര്‍ഷം ഭവന വിതരണം 60,000ലെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.ജനസംഖ്യാപരവും ഗാര്‍ഹികപരവുമായ മാറ്റങ്ങള്‍ മൂലം അനുയോജ്യമായ ചെറിയ യൂണിറ്റുകളുടെ ആവശ്യകതയേറും.
ഡിഗ്ലോബലൈസേഷനും അന്താരാഷ്ട്ര കമ്പനികള്‍ അവരുടെ മാതൃരാജ്യങ്ങളിലേക്ക് മാറുകയും ചെയ്യുന്നതിന് സാധ്യതയുണ്ട്. ഇത് അയര്‍ലണ്ടിന് ഗുരുതരമായ അപകടസാധ്യതയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ശ്രമിക്കുന്ന പത്ത് രാജ്യങ്ങളുണ്ടാകും. അതോടെ ബ്ലോക്കിന്റെ ജനസംഖ്യ 140 മില്യണായി വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.കുടിയേറ്റവും ഫെര്‍ട്ടിലിറ്റി നിരക്കും അനുസരിച്ച് 2065 ഓടെ ജനസംഖ്യ 5.9 മില്യണിനും 7.9 മില്യണിനും ഇടയില്‍ എത്തുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us