അയര്‍ലണ്ടിന്റെ ഖജനാവ് സമ്പന്നം : 10.3 ബില്യണ്‍ യൂറോയുടെ മിച്ചമെന്ന് ധവളപത്രം

New Update
Bbb

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ഖജനാവ് സമ്പന്നമെന്ന് ബജറ്റിന് മുന്നോടിയായി പുറത്തിറക്കിയ ധന വകുപ്പിന്റെ ധവളപത്രം വെളിപ്പെടുത്തുന്നു.10.3 ബില്യണ്‍ യൂറോയുടെ മിച്ചമാണുള്ളതെന്ന് ധവളപത്രം സ്ഥിരീകരിച്ചു.ബജറ്റിന് മുന്നോടിയായി എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്നതാണ് ധവളപത്രം. വരും വര്‍ഷത്തേക്കുള്ള അയര്‍ലണ്ടിന്റെ വരവുചെലവുകളുടെ കണക്കുകളാണ് ഇത് നല്‍കുന്നത്.

Advertisment

ഈ വര്‍ഷം 10.3 ബില്യണ്‍ യൂറോയുടെ മിച്ചം പ്രതീക്ഷിക്കുന്നതിനൊപ്പം, 2025ല്‍ 8.7 ബില്യണ്‍ യൂറോയുടെ മിച്ചവുമുണ്ടാകുമെന്ന് ധന വകുപ്പ് പറയുന്നു.ഈ വര്‍ഷം 1.07 ബില്യണ്‍ യൂറോയുടെ വര്‍ഷാവസാന മിച്ചം പ്രതീക്ഷിക്കുന്നതായും 2026 അവസാനത്തോടെ 1.45 ബില്യണ്‍ യൂറോയുടെ മിച്ചം പ്രതീക്ഷിക്കുന്നതായും ധവളപത്രം പറയുന്നു.

ആപ്പിള്‍ നികുതി വരുമാനം ഒഴിവാക്കിയാല്‍, ഈ വര്‍ഷം ഖജനാവില്‍ 2.2 ബില്യണ്‍ യൂറോയുടെ കമ്മിയായിരിക്കുമെന്ന് ധവളപത്രം കണക്കാക്കുന്നു.കോര്‍പ്പറേറ്റിന്റെ നികുതി വരുമാനം ഒഴിവാക്കിയാല്‍, ഈ വര്‍ഷം 7.3 ബില്യണ്‍ യൂറോയുടെ കമ്മിയു ണ്ടാകുമെന്നും അടുത്ത വര്‍ഷം 9.8 ബില്യണ്‍ യൂറോയായി ഇത് ഉയരുമെന്നും ധവളപത്രം കണക്കാക്കുന്നു.

2025ല്‍ ശക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് ധവളപത്രം പ്രവചിക്കുന്നു.ഇത് 2026ലും തുടരുമെന്നും ധനമന്ത്രി പാസ്‌കല്‍ ഡോണോയും പറഞ്ഞു.അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്തിന്റെ മൊത്തം നികുതി വരുമാനം പ്രീ-ബജറ്റ് അടിസ്ഥാനത്തില്‍ 106 ബില്യണ്‍ യൂറോയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.ഈ വര്‍ഷവും അടുത്ത വര്‍ഷവും കോര്‍പ്പറേറ്റ് നികുതിയില്‍ കൂടുതല്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഈയിനത്തില്‍ 34 ബില്യണ്‍ യൂറോ ലഭിക്കുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertisment