/sathyam/media/media_files/2025/05/03/eu2Qw0diE6fIRWaonQXw.jpg)
അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ കുറഞ്ഞു. 2025 മാര്‍ച്ച് മാസത്തിലെ 4.4 ശതമാനത്തില്‍ നിന്നും ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് (സീസണലി അഡ്ജസ്റ്റഡ്) 4.1 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 15-74 പ്രായപരിധിയിലുള്ളവരെയാണ് റിപ്പോര്‍ട്ടിനായി പരിഗണിച്ചിരിക്കുന്നത്.
2024 ഏപ്രിലില്‍ 4.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷത്തിന് ശേഷം 2025 ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ 4.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
ലിംഗപരമായ വ്യത്യാസം പരിഗണിക്കുമ്പോള്‍ 2025 ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് 4.0 ശതമാനമാണ്. മാര്‍ച്ചില്‍ ഇത് 4.2 ശതമാനമായിരുന്നു. മാര്‍ച്ചില്‍ 4.5 ശതമാനമായിരുന്ന സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലില്‍ 4.2 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
അതേസമയം രാജ്യത്തെ 15-24 പ്രായക്കാരിലുള്ള തൊഴിലില്ലായ്മ നിരക്ക് ഒരു മാസത്തിനിടെ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2025 മാര്‍ച്ചില്‍ 10.5 ശതമാനമായിരുന്നു ഈ വിഭാഗത്തിലെ തൊഴിലില്ലായ്മയെങ്കില്‍ ഏപ്രിലില്‍ ഇത് 11.4 ശതമാനമായി ഉയര്‍ന്നു. 25-75 പ്രായക്കാരിലാകട്ടെ മാര്‍ച്ചില്‍ 3.5 ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ ഏപ്രിലില്‍ 3.0 ശതമാനമായി കുറയുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us