/sathyam/media/media_files/2025/08/13/hbbbv-2025-08-13-03-30-24.jpg)
അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിനു നേരെ നടന്ന വംശീയ ആക്രമണങ്ങളെ ഡെപ്യൂട്ടി പ്രധാനമന്ത്രി സൈമൺ ഹാരിസ് അപലപിച്ചു. 'തിന്മ നിറഞ്ഞ വംശീയ ആക്രമണങ്ങളെ' അയർലൻഡ് അപലപിക്കുന്നുവെന്നു ഇന്ത്യൻ സമൂഹ നേതാക്കളെ സ്വീകരിച്ച അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹം രാജ്യത്തിനു നൽകുന്ന അമൂല്യമായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.
ഹാരിസ് എക്‌സിൽ കുറിച്ചു: "ഇന്നു ഞാൻ അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെ നേതാക്കളെ കണ്ടു. സമീപകാലത്തു ഇന്ത്യൻ സമൂഹത്തിലെ ചില അംഗങ്ങൾക്കെതിരെ ഉണ്ടായ തിന്മ നിറഞ്ഞ വംശീയ ആക്രമണങ്ങളെ ഞാൻ പൂർണമായും അപലപിക്കുന്നു.
"ഇന്ത്യൻ സമൂഹം അയർലൻഡിന് നൽകിയിട്ടുള്ള സംഭവനകൾക്കു നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു."
ഡബ്ലിന്റെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള തലഗഡിൽ ജൂലൈ 26നു 40 വയസുള്ള ഒരു ഇന്ത്യൻ വംശജനെ ക്രൂരമായി ആക്രമിച്ചിരുന്നു. വസ്ത്രമുരിഞ്ഞുള്ള ആക്രമണത്തിൽ അദ്ദേഹത്തിനു ഗൗരവമായി പരുക്കേറ്റു.
വിദ്വേഷ കുറ്റമായാണ് അന്വേഷിക്കുന്നതെന്നു പോലീസ് പറഞ്ഞിരുന്നു.
വ്യക്തിപരമായ സുരക്ഷയ്ക്കു മുൻകരുതൽ എടുക്കണമെന്നു ഇന്ത്യൻ എംബസി നിർദേശം നൽകി.