ഐറിഷ് ഫെർറീസിന്റെ ജങ്കാർ ഇനി ജൈവ ഇന്ധനത്തിൽ ഓടും; ഇന്ധനം നിർമ്മിക്കുന്നത് ഭക്ഷ്യ മാലിന്യത്തിൽ നിന്ന്

New Update
Bggbbv

ബോട്ട് ഓടിക്കാന്‍ ഹൈദ്രോട്രീറ്റഡ് വെജിറ്റബിൾ ഓയിൽ (എച്ച് വി ഒ ) ഉപയോഗിച്ച് ഐറിഷ് ഫെർറീസ് . ഹൈസ്പീഡ് ജങ്കാറായ ഡബ്ലിൻ സ്വിഫ്റ്റ്ആ ണ് എച്ച് വി ഒ ഇന്ധനമാക്കി ആദ്യ യാത്ര നടത്തിയത്.

Advertisment

ഭക്ഷ്യമാലിന്യങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ഒരു ജൈവ ഇന്ധനമാണ് എച്ച് വി ഒ. ഡീസല്‍ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഇത് ഉപയോഗിക്കാവുന്നതാണ്. മറ്റ് പല ഇന്ധനങ്ങളെയും പോലെ കാര്‍ബണ്‍ പുറന്തള്ളില്ല എന്നതാണ് എച്ച് വി ഓയുടെ ഗുണം.

സുസ്ഥിരത കൈവരിക്കാനുള്ള ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവെപ്പാണ് ഇതെന്ന് ഐറിഷ് ഫെർറീസ് പറഞ്ഞു. വരും മാസങ്ങളില്‍ ജങ്കാറിലെ നാല് എഞ്ചിനുകളിലും ഡീസലിന് പകരമായി എച്ച് വി ഓ ഉപയോഗിക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും, ഇതുവഴി ഡീസലിനെ അപേക്ഷിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ 90% കുറയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സർക്കിൾ കെ ആണ് എച്ച് വി ഓ വിതരണം ചെയ്യുന്നത്.

Advertisment