/sathyam/media/media_files/2026/01/11/f-2026-01-11-03-32-30.jpg)
ആയിരക്കണക്കിന് പേരുടെ പാസ്പോർട്ടുകൾ തെറ്റായി പ്രിന്റ് ചെയ്തതിൽ ക്ഷമ ചോദിച്ചുകൊണ്ട് അയർലണ്ടിലെ ഡിപ്പാർട്മെന്റ് ഓഫ് ഫോറിൻ അഫഴ്‌സ് (ഡി എഫ് എ). 2025 ഡിസംബർ 3-നും 2026 ജനുവരി 6-നും ഇടയിൽ പ്രിന്റ് ചെയ്ത് നൽകിയ പാസ്പോർട്ടുകളിൽ ‘ഐ ആർ എൽ ’ എന്ന അക്ഷരങ്ങൾ പ്രിന്റ് ചെയ്തില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കാരണം ആണ് ഈ തെറ്റ് സംഭവിച്ചത് എന്നും ഉപഭോക്താക്കൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ഡി എഫ് എ വ്യക്തമാക്കി.
പാസ്പോർട്ടിലെ ഈ തെറ്റ് കാരണം ഇതുമായി വിദേശ യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ട് നേരിടാൻ സാധ്യത ഉണ്ടെന്നും, ഇത് പരിഹരിക്കാൻ രാജ്യാന്തര അധികൃതരുമായി തങ്ങൾ ബന്ധപ്പെടുന്നുണ്ട് എന്നും ഇമെയിൽ പറയുന്നു. ബുദ്ധിമുട്ട് നേരിട്ടതിൽ വകുപ്പ് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.
ഡിസംബർ 23-നും ജനുവരി 6-നും ഇടയിൽ പ്രിന്റ് ചെയ്ത പാസ്പോർട്ട് തെറ്റ് തിരുത്തി പുതിയ പാസ്പോർട്ട് പ്രിന്റ് ചെയ്ത് നൽകുന്നതാണ്. ഇതിനായി പുതിയ അപേക്ഷ നൽകേണ്ട കാര്യമില്ല എന്നും അധികൃതർ വ്യക്തമാക്കി. തിരുത്തിയ പാസ്പോർട്ട് ലഭിക്കാൻ ഇപ്പോഴത്തെ പാസ്പോർട്ട് ബുക്ക് (പാസ്പോർട്ട് കാർഡ് ഉണ്ടെങ്കിൽ അതും) താഴെ പറയുന്ന അഡ്രസ്സിലേയ്ക്ക് ഉടനെ അയക്കുക:
പാസ്പോർട്ട് റിട്ടേൺ – കസ്റ്റമർ കെയർ, പാസ്പോർട്ട് സർവീസ്, 42-47 ലോർ മൗണ്ട് സെന്റ്, ഡബ്ലിൻ 2 – D02 TN83 അയർലണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us