കുടിയേറ്റക്കാര്‍ക്കായി അയർലണ്ട് സര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ കാമ്പെയ്ന്‍… കൂടുതല്‍ ജീവനക്കാര്‍…കൂടുതല്‍ സെയ്ഫ് രാജ്യങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
87yhn

ഡബ്ലിന്‍ : റഫ്യുജി പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന് കമ്മ്യൂണിക്കേഷന്‍ കാമ്പെയ്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുമൊരുങ്ങുകയാണ് സര്‍ക്കാര്‍.

Advertisment

കൂടുതല്‍ രാജ്യങ്ങളെ സേയ്ഫ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും മൈഗ്രേഷന്‍ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.ഇതിനുള്ള നടപടികളുമായി ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്റി മുന്നോട്ടുപോകും.

പ്രാദേശിക, ദേശീയ തലങ്ങളില്‍ മൈഗ്രേഷനും ഇന്റഗ്രേഷനുമായി ബന്ധപ്പെട്ട ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനാകും അധിക ജീവനക്കാരെ നിയമിക്കുക. ഇതിന് നേതൃത്വം നല്‍കുന്നതിന് സീനിയര്‍ സിവില്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

കമ്മ്യൂണിക്കേഷന്‍ കാമ്പെയ്ന്‍ പദ്ധതി വീണ്ടും

ഒരു വര്‍ഷം മുമ്പും സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ കാമ്പെയ്ന്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു.കുടിയേറ്റ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വസ്തുതാപരമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനായിരുന്നു ഇത്.എന്നിരുന്നാലും പ്രധാനമന്ത്രിയുടെ വകുപ്പ് തുടക്കമിട്ട പദ്ധതിയില്‍ കാര്യമായ പരിപാടികളൊന്നുമുണ്ടായില്ല.

കുടിയേറ്റവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ആശയവിനിമയം ശരിയായ നിലയിലല്ലെന്ന് പ്രതിപക്ഷവും സര്‍ക്കാര്‍ കക്ഷികളില്‍ത്തന്നെയും വിമര്‍ശനമുയര്‍ന്നിരുന്നു.ഇതേ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുടിയേറ്റക്കാരെ മൊത്തം മോശമായി കാണുന്നതിനെതിരെ പ്രചാരണം

കുടിയേറ്റത്തെ ചുറ്റിപ്പറ്റിയുള്ള ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമമുണ്ടാകണമെന്ന് ഉപസമിതി യോഗത്തില്‍ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അയര്‍ലണ്ടിന്റെ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടണം.

ഏകദേശം 4,00,000 കുടിയേറ്റക്കാരാണ് ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ടെക്, ഫാര്‍മ തുടങ്ങിയ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. ഐ പി അപേക്ഷകര്‍ ഇവരിലൊരു വിഭാഗം മാത്രമാണെന്നും സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം.

അഭയാര്‍ഥികളെ ചുറ്റിപ്പറ്റിയുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ മറ്റ് കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലും ആശങ്കയും ഭീതിയുമുണ്ടാക്കുന്നതായി യോഗം വിലയിരുത്തി.

Migration
Advertisment