ഡബ്ലിന്‍: ഇസ്രായേല്‍ അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയര്‍ലണ്ടിലെ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയം തള്ളി.
രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച പ്രമേയം പ്രമേയത്തെ 85 ടി ഡിമാര്‍ എതിര്‍ത്തപ്പോള്‍ 55 വോട്ടുകളെ അനുകൂലമായി ലഭിച്ചുള്ളൂ.
അയര്‍ലണ്ടിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാന എര്‍ലിച്ചിന്റെ നയതന്ത്ര യോഗ്യതകള്‍ റദ്ദാക്കണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പ്രമേയം ആവശ്യപ്പെട്ടു.
യൂറോപ്യന്‍ യൂണിയന്‍-ഇസ്രായേല്‍ വ്യാപാര കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബ്രസല്‍സില്‍ അയര്‍ലണ്ട് അതിന്റെ സ്വാധീനം ഉപയോഗിക്കണമെന്നും കരാറിലെ മനുഷ്യാവകാശ വ്യവസ്ഥ അഭ്യര്‍ത്ഥിക്കണമെന്നും ഹൊറൈസണ്‍ യൂറോപ്പ് ഗവേഷണ ഫണ്ടിംഗ് സംരംഭത്തില്‍ നിന്ന് ഇസ്രായേലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഗാസയിലെ ഇസ്രായേല്‍ നടപടികളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്ന പ്രത്യേക സിന്‍ ഫെയിന്‍ പ്രമേയവും 58നെതിരെ 77 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
ലേബര്‍ പാര്‍ട്ടിയും, സോഷ്യല്‍ ഡെമോക്രാറ്റുകളും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റും സിന്‍ ഫെയ്നും ഇസ്രായേല്‍ അംബാസിഡറെ പുറത്താക്കണമെന്ന പ്രമേയത്തെ പിന്തുണച്ചു.
ഇസ്രായേല്‍ അംബാസഡറെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം പേരടങ്ങുന്ന സംഘം ഡബ്ലിനിലെ ലെയിന്‍സ്റ്റര്‍ ഹൗസിന് പുറത്ത് ഇന്നലെയും പ്രതിഷേധ പ്രകടനവുമായി എത്തിയിരുന്നു. വലിയ പലസ്തീന്‍ പതാകളുമായി എത്തിയ സംഘം ഫലസ്തീനെ സ്വതന്ത്രമാക്കൂ, ഇസ്രായേല്‍ അംബാസഡറെ പുറത്താക്കുക എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഡബ്ലിന്‍ തെരുവുകളില്‍ അവര്‍ ‘ഗാസ’ എന്ന് എഴുതിയ ഒരു വലിയ ബോര്‍ഡും സ്ഥാപിച്ചു.
വെടിനിര്‍ത്തലിന് വേണ്ടി വാദിക്കാന്‍ ഐറിഷ് ഗവണ്‍മെന്റ് മിക്ക യൂറോപ്യന്‍ യൂണിയനുകളേക്കാളും കൂടുതല്‍ ചെയ്തിട്ടുണ്ടെങ്കിലും അപലപിച്ച വാക്കുകള്‍ മാത്രം പോരാ, നടപടിയുണ്ടാവണം എന്നും അവര്‍ ആവശ്യപ്പെട്ടു.
ഐറിഷ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെന്നും . ആക്രമണത്തില്‍ നിന്ന് തങ്ങളേയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ട് എന്നും വിശദീകരിച്ചുകൊണ്ട് സ്റ്റേറ്റ് മന്ത്രി ഷോണ്‍ ഫ്‌ലെമിംഗ് സര്‍ക്കാര്‍ ഭാഗം പാര്‍ലമെന്റില്‍ വ്യക്തമാക്കി .
അന്താരാഷ്ട്ര മാനുഷിക നിയമം ബാധകമാണെങ്കിലും, പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് കടമയുണ്ടെന്നും പക്ഷെ ഗാസയ്ക്ക് വേണ്ടിയുള്ള മാനുഷിക വെടിനിര്‍ത്തല്‍ ഇപ്പോള്‍ അനിവാര്യവും അടിസ്ഥാനവുമായ ഒരു നടപടിയാണെന്നും കരുതേ ണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.