/sathyam/media/media_files/2025/01/23/2AMjHPyBFFHc4g9khlUy.jpg)
അയര്‍ലന്‍ഡില്‍ സ്ഥാപിതമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം സ്‌ട്രൈപ്പ് 300 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു.
ആഗോളതലത്തില്‍ 3.5% ജീവനക്കാരെയാണ് സ്‌ട്രൈപ്പ് പിരിച്ചുവിടാൻ പദ്ധതിയിടുന്നത്. ഇത് അയര്‍ലന്‍ഡിലെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.
പ്രോഡക്റ്റ്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലാണ് പിരിച്ചുവിടല്‍ പ്രധാനമായും ഉണ്ടാകുക എന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.
എന്നാല്‍ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 10,000 ആയി ഉയർത്താൻ പദ്ധതി ഉണ്ടെന്ന്‍ കമ്പനിഅധികൃതര്‍ അറിയിച്ചു. ഇതോടെ നിലവിലെ ഏകദേശം 8,500 ജീവനക്കാരിൽ നിന്ന് 17% വർധനവുണ്ടാകും.
2021-ൽ, സ്‌ട്രൈപ്പ് $95 ബില്ല്യൺ എന്ന അതിന്റെ ഉയർന്ന മൂല്യത്തിൽ എത്തിയിരുന്നു. എന്നാല്‍, 2022-ൽ, സ്ട്രിപ്പ് അതിന്റെ 14% ജീവനക്കാരെ, ഏകദേശം 1,100 ജോലികൾ, പിരിച്ചു വിട്ടു.
2023-ൽ കമ്പനിയുടെ മൂല്യം $50 ബില്ല്യൺ ആയി കുറയുകയും, കഴിഞ്ഞ വർഷം അത് $70 ബില്ല്യൺ ആയി ഉയരുകയും ചെയ്തു.
2010-ൽ ലിമറിക്കിലെ സഹോദരങ്ങളായ പാറ്റ്രിക്, ജോൺ കോളിസൺ എന്നിവർ സ്ഥാപിച്ച സ്‌ട്രൈപ്പ്, 2014-ൽ “$1 ബില്ല്യൺ” മൂല്യം കൈവരിച്ച് “യൂണികോൺ” ആയി പ്രഖ്യാപിക്കപ്പെട്ട സ്വകാര്യ കമ്പനിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us