/sathyam/media/media_files/2025/11/11/g-2025-11-11-05-13-00.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആളുകള്‍ക്ക് ഉറക്കം കുറയുന്നതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്.ഇവര്‍ ഉറക്കക്കുറവുള്ളവര്‍ മാത്രമല്ല സിഗരറ്റ് ഉപേക്ഷിക്കാന്‍ പാടുപെടുന്നവരുമാണെന്നും ഹെല്‍ത്തി അയര്‍ലന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.യുവതികള്‍ക്കിടയില്‍ ദോഷകരമായ മദ്യപാനം വര്‍ദ്ധിച്ചുവരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
അയര്‍ലണ്ടിലെ മൂന്നില്‍ ഒരാള്‍ക്കും ഇപ്പോള്‍ രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെ മാത്രമേ ഉറക്കം ലഭിക്കുന്നുള്ളൂ.മധ്യവയസ്‌കര്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ ഉറക്കക്കുറവ് അനുഭവിക്കുന്നവരാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
നല്ല ആരോഗ്യത്തിന് എട്ട് മണിക്കൂര്‍ ഉറക്കമാണ് ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ശരാശരി ആളുകള്‍ 6.9 മണിക്കൂര്‍ മാത്രമേ ഉറങ്ങുന്നുള്ളൂവെന്ന് ജീവിതശൈലി ഹാബിറ്റ് സര്‍വേ പറയുന്നു.പാന്‍ഡെമിക്കിന് മുമ്പ് 25 ശതമാനമായിരുന്നു ഉറക്കമില്ലാത്തവരുടെ തോത്.32 ശതമാനമായി ഇത് കൂടി.
പുകവലി നിരോധിച്ചിട്ടും വലിക്കാര്‍ കൂടുന്നു
പുകവലി നിരോധനത്തില്‍ അയര്‍ലണ്ട് മുന്‍പന്തിയിലായിട്ടും മുന്നറിയിപ്പുകളും പ്രചാരണങ്ങളും ഏറെ നടത്തിയിട്ടും 2019 മുതല്‍ പരമ്പരാഗത സിഗരറ്റ് വലിക്കാരുടെ തോത് 17 ശതമാനമായി തുടരുകയാണെന്ന റിപ്പോര്‍ട്ട് പറയുന്നു.സ്ത്രീകളില്‍ 14%വും പുരുഷന്മാരില്‍ 20%വും ശതമാനം പുകവലിക്കുന്നവരാണെന്ന് സര്‍വ്വേ കണ്ടെത്തി. 20-24 വയസ്സിനിടയിലുള്ളവരാണ് പുകയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍.ജനസംഖ്യയില്‍ 8% ദിവസേനയോ ഇടയ്ക്കിടെയോ ഇ-സിഗരറ്റുകളോ വേപ്പുകളോ ഉപയോഗിക്കുന്നവരാണെന്ന് സര്‍വ്വേ പറയുന്നു. 15-24 വയസ്സിനിടയിലുള്ള സ്ത്രീകളാണ് ഇവരില്‍ ഏറെയും.
ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ പകുതിയോളം പേര്‍ മുമ്പ് പുകവലിക്കുന്നവരായിരുന്നു. അതേസമയം 33% ശതമാനം പേര്‍ നിലവിലും പുകവലിക്കുന്നവരാണ്.എന്നാല്‍ 17 ശതമാനം വേപ്പര്‍മാര്‍ ഒരിക്കലും പുകവലിക്കാത്തവരുമാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തന്നെ മുന്നില്‍
ഇപ്‌സോസ് ബി ആന്റ് എ വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 82 ശതമാനം ആളുകളും നല്ല ആരോഗ്യമുള്ളവരാണെന്ന് അഭിപ്രായപ്പെട്ടു.2023ല്‍ 80 ശതമാനമായിരുന്നു ഇത്.10 വര്‍ഷം മുമ്പ് 85 ശതമാനമായിരുന്നു ഈ റേറ്റിംഗ്.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (8%), ആര്‍ത്രൈറ്റിസ് (7%), ഉയര്‍ന്ന കൊളസ്ട്രോള്‍, ആസ്ത്മ, പ്രമേഹം (5%) എന്നിങ്ങനെയാണ് സാധാരണമായ രോഗാവസ്ഥകള്‍.അതേസമയം 3 ശതമാനം പേര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുമുണ്ട്.
മദ്യപിക്കുന്നതിലേറെയും 15-24 പ്രായക്കാര്‍
15 വയസ്സിനും അതില്‍ കൂടുതലുമുള്ള ആളുകളില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 2024ല്‍ 73%മായിരുന്നത് 71 ശതമാനമായാണ് കുറഞ്ഞത്.ആഴ്ചയില്‍ ഒരിക്കലെങ്കിലും മദ്യപിക്കുന്നവരുടെ തോതും (35%) കുറഞ്ഞു.2023ല്‍ ഇത് 38 ശതമാനമായിരുന്നു.പത്ത് വര്‍ഷം മുമ്പ് 25നും 35നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ദോഷകരമായി മദ്യപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 15-24 പ്രായക്കാരിലാണ് ഈ അസ്‌കിത കൂടുതലും.15നും 24നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് മദ്യപാനം കൂടിയത്.വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് സര്‍വേ കണ്ടെത്തി, പക്ഷേ പുരുഷന്മാര്‍ക്ക് മാറ്റമൊന്നുമില്ല.
മദ്യപാനികളില്‍ പകുതിയും വാഹനമോടിക്കുമ്പോഴാണ് അങ്ങനെ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.വേപ്പര്‍മാരില്‍ അഞ്ചിലൊന്ന് പേരും ഒരിക്കലും സിഗരറ്റ് വലിക്കാത്തവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
മെനോപോസ് പ്രശ്നങ്ങള്‍
ആര്‍ത്തവവിരാമം അനുഭവിക്കുന്ന സ്ത്രീകളില്‍ 77% പേരും ഹോട്ട് ഫ്ളഷുകള്‍ പോലുള്ള പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.66% പേര്‍ക്കും വിളര്‍ച്ചയുണ്ട്. 56% പേര്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളവരോ ഉറക്കമില്ലാത്തവരോ ആണ്.മാനസികപ്രശ്നങ്ങളുമുണ്ട്. പകുതിയിലധികം പേര്‍ക്കും ഓര്‍മ്മയും ഏകാഗ്രതയും കുറവുണ്ട്.
ഗര്‍ഭനിരോധനം 66% പേര്‍ക്കും വേണ്ട
18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ 34 ശതമാനം പേരും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളോ കുടുംബാസൂത്രണമോ ഉപയോഗിക്കുന്നവരാണെന്ന് സര്‍വ്വേ പറയുന്നു.എന്നാല്‍ 66 ശതമാനം പേരും നിലവില്‍ ഒരു തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗവും ഉപയോഗിക്കുന്നില്ല.
ജനങ്ങളുടെ ദീര്‍ഘകാല ആരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പുതിയ നയങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് പുതിയ സര്‍വ്വേ റിപ്പോര്‍ട്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ.മേരി ഹോര്‍ഗന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us