/sathyam/media/media_files/2026/01/17/f-2026-01-17-04-16-13.jpg)
ജീവിതച്ചെലവ് വര്‍ദ്ധനയാല്‍ വലയുന്ന അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന റിപ്പോര്‍ട്ടുമായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി എസ് ഒ). പുതിയ റിപ്പോര്‍ട്ട് പ്രകാരം 2025 ഡിസംബര്‍ വരെയുള്ള 12 മാസത്തില്‍ രാജ്യത്തെ പണപ്പെരുപ്പം 2.8% ആണ്. നവംബര്‍ വരെയുള്ള 12 മാസത്തിനിടെ ഇത് 3.2 ശതമാനവും, ഒക്ടോബര്‍ വരെ 2.9 ശതമാനവുമായിരുന്നു.
ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡിസംബറിലെ മാത്രം കാര്യമെടുത്താല്‍ വില 0.5% വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, 2024 ഡിസംബറിലെ 0.9% വര്‍ദ്ധനയെക്കാള്‍ കുറവാണിത്.
വില കുറഞ്ഞത് എന്തിനെല്ലാം?
ഡിസംബറിലെ കണക്കുകള്‍ പ്രകാരം 800 ഗ്രാം വൈറ്റ് സ്ലൈസ്ഡ് പാനിന് ഒരു വര്‍ഷത്തിനിടെ 5 സെന്റിനടുത്ത് മാത്രമാണ് വില വര്‍ദ്ധിച്ചത്. ബ്രൗണ്‍ ബ്രെഡിനാകട്ടെ 1 സെന്റ് കുറയുകയും ചെയ്തു.
Spaghetti-യുടെ വില ഒരു വര്‍ഷത്തിനിടെ 2 സെന്റ് കുറഞ്ഞപ്പോള്‍ 2.5 കിലോഗ്രാം ഉരുളക്കിഴങ്ങിന് 24 സെന്റും വില കുറഞ്ഞു.
ഫര്‍ണിഷിങ്‌സ്, ഹൗസ്‌ഹോള്‍ഡ് എക്വിപ്‌മെന്റ് എന്നിവയുടെ വിലയില്‍ 0.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവയ്ക്ക് വില കൂടി
പതിവ് പോലെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചിട്ടുണ്ട്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ബട്ടറിന് 54 സെന്റും, ഐറിഷ് ചെഡിയർന് 68 സെന്റും, 2 ലിറ്റര്‍ ഫുള്‍ ഫാറ്റ് മില്‍ക്കിന് 6 സെന്റും വില വര്‍ദ്ധിച്ചു.
ബാറില്‍ വില്‍ക്കുന്ന മദ്യം പൈന്റിന് ശരാശരി 27 സെന്റ് വര്‍ദ്ധിച്ച് 6.09 യൂറോ ആയി. ലാര്‍ജര്‍ പൈന്റിന് 24 സെന്റ് വര്‍ദ്ധിച്ച് 6.51 യൂറോയുമായി.
അതേസമയം വിദ്യാഭ്യാസച്ചെലവ് ഒരു വര്‍ഷത്തിനിടെ കുത്തനെ ഉയര്‍ന്ന കാഴ്ചയാണ് കാണുന്നത്. ഒക്ടോബര്‍ മാസത്തില്‍ തേര്‍ഡ് ലെവല്‍ ഫീസ് വര്‍ദ്ധന കൂടി വന്നതോടെ, ഒരു വര്‍ഷത്തിനിടെ 8.9% ആണ് വിദ്യാഭ്യാസ ചെലവ് വര്‍ദ്ധന.
വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയ്ക്ക് 5.7 ശതമാനവും വില വര്‍ദ്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us