ഐറിഷ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നു ,ബന്ധം മെച്ചപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍

New Update
Y

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ചൈന സന്ദര്‍ശിക്കുന്നു.2012 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ ബ്ലോക്കിലെ അംഗ രാജ്യങ്ങളുമായുള്ള ബന്ധം ബീജിംഗ് ശക്തമാക്കുകയാണ്. ഇ യു അംഗ രാജ്യം നടത്തുന്ന ആദ്യ യാത്രയാണ് മാര്‍ട്ടിന്റേത്.

Advertisment

രാഷ്ട്രീയപരമായ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അയര്‍ലണ്ടുമായുള്ള സഹകരണം വികസിപ്പിക്കുന്നതിനുമുള്ള അവസരമായാണ് ഈ സന്ദര്‍ശനത്തെ കാണുന്നതെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാവോ ലെജിയെയും മീഹോള്‍ മാര്‍ട്ടിന്‍ കാണും. ഷാങ്ഹായും സന്ദര്‍ശിക്കും. ചൈന-ജപ്പാന്‍ സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സമയത്താണ് മാര്‍ട്ടിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

2025 ഫെബ്രുവരിയില്‍ ഡബ്ലിനില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ മാര്‍ട്ടിന്‍ കണ്ടിരുന്നു.യൂറോപ്യന്‍ യൂണിയന്‍-ചൈന ബന്ധങ്ങള്‍, വ്യാപാരം, മനുഷ്യാവകാശങ്ങള്‍, ഉക്രൈയ്‌നിലെയും മിഡില്‍ ഈസ്റ്റിലെയും സംഘര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ച് ഇരുവരും ഈ വേളയില്‍ ചര്‍ച്ച ചെയ്തിരുന്നു.

ഡിസംബറില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലും ചീസും ഉള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങള്‍ക്ക് 42.7% താല്‍ക്കാലിക താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്കെതിരായ പ്രതിനടപടിയെന്ന നിലയില്‍ യൂറോപ്യന്‍ ബ്രാണ്ടി, പന്നിയിറച്ചി ഇറക്കുമതി എന്നിവയെക്കുറിച്ച് ചൈന അന്വേഷണം ആരംഭിച്ചിരുന്നു.

Advertisment