ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്ക്കർ രാജി പ്രഖ്യാപിച്ചു, കാരണം അവ്യക്തം

New Update
hbhbjubi

ഡബ്ലിൻ : അയർലണ്ടിന്റെ ഇന്ത്യൻ രക്തമുളള പ്രധാനമന്ത്രി ലിയോ വരദ്ക്കർ (45) രാജി പ്രഖ്യാപിച്ചു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നു അദ്ദേഹം വിശദീകരിച്ചു. 

Advertisment

ഫൈൻ ഗെയിൽ പാർട്ടി പുതിയ നേതാവിനെ തീരുമാനിച്ചാൽ ഉടൻ ഒഴിയുകയാണെന്നാണ് ബുധനാഴ്ച അദ്ദേഹം പറഞ്ഞത്. കൂട്ടു കക്ഷി ഭരണത്തിൽ നേതൃത്വമുള്ള പാർട്ടിയുടെ തലപ്പത്തു അദ്ദേഹം രണ്ടു തവണ എത്തിയിട്ടുണ്ട്: 2017 മുതൽ 2020 വരെയും പിന്നീട് 2022 ഡിസംബറിലും. 

അയർലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയിരുന്നു വരദ്ക്കർ. അയർലണ്ടുകാരിയായ അമ്മയ്ക്കും ഇന്ത്യക്കാരനായ പിതാവിനും ജനിച്ച അദ്ദേഹം രാജ്യത്തു ദ്വിവംശജനായ ആദ്യത്തെ പ്രധാനമന്ത്രിയുമായി. 

തൊട്ടപ്പുറത്തു ബ്രിട്ടൻ ഭരിക്കുന്ന ഇന്ത്യൻ വംശജൻ ഋഷി സുനക് വരദ്ക്കർക്ക് ആശംസകൾ നേർന്നു. 

Leo Varadkar
Advertisment