/sathyam/media/media_files/2026/02/22/g-2026-02-22-04-39-12.jpg)
ഡബ്ലിന്‍: വിവിധ മേഖലകളില്‍ നിന്നും ആശങ്കകളും വിമര്‍ശനങ്ങളുമുയരുന്നതിനിടെ പുതിയ വാടക പരിഷ്‌കരണ ബില്ലിനെ സഹര്‍ഷം സ്വാഗതം ചെയ്ത് അയര്‍ലണ്ടിലെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമയായ ഐറസ് റീറ്റ്. ഈ മാറ്റങ്ങള്‍ ഭവനവിപണിയില്‍ വന്‍ വിപ്ലവം കൊണ്ടുവരുമെന്ന് ഐറസ് റീറ്റ് ഐറസ് റീറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് എഡ്ഡി ബൈര്‍ണ്‍ നിരീക്ഷിക്കുന്നു.അയര്‍ലണ്ടിലെ ഭൂഉടമകള്‍ കൂട്ടത്തോടെ ഭവനവിപണി വിടുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധയാകര്‍ഷിക്കുന്നത്.
മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വാടക പരിഷ്‌കാരങ്ങള്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വലിയ അവസരം നല്‍കുമെന്ന് ഐറസ് റീറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് അഭിപ്രായപ്പെടുന്നു.
അന്താരാഷ്ട്ര മൂലധന ദാതാക്കളായ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍, വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. പുതിയ വാടക നിയന്ത്രണങ്ങള്‍ പ്രകാരം വീണ്ടും നിക്ഷേപം നടത്തുന്നതിന് തയ്യാറാണെന്നാണ് ഈ സ്ഥാപനങ്ങള്‍ പറഞ്ഞതെന്ന് ബൈര്‍ണ്‍ അറിയിച്ചു.കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപം ഇഷ്ടപ്പെടുന്ന ദീര്‍ഘകാല നിക്ഷേപകരാണ് ഇവരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പണം കിട്ടുന്നതനുസരിച്ച് കൂടുതല്‍ വീടുകള്‍ പണിയാന്‍ ഐറസ് റീറ്റിനാവും.
വാടക വ്യവസ്ഥയിലെ പുതിയ മാറ്റങ്ങളും റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മേഖലയിലെ സര്‍ക്കാരിന്റെ നിക്ഷേപത്തിന്റെ വര്‍ദ്ധനവും ഭവന വിതരണത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും എഡ്ഡി ബൈര്‍ണ്‍ കരുതുന്നു.
ഡബ്ലിനിലെ സാന്‍ഡിഫോര്‍ഡിലുള്ള ബീക്കണ്‍ സൗത്ത് ക്വാര്‍ട്ടറിലെ പ്രോപ്പര്‍ട്ടികള്‍ ഉള്‍പ്പെടെ 3,600 ഭവന യൂണിറ്റുകളാണ് ഐറസ് റീറ്റിനുള്ളത്.കൂടുതലും അപ്പാര്‍ട്ടുമെന്റുകളാണ്. 100 ശതമാനം ഒക്യുപന്‍സി നിരക്കാണ് ഇവയ്ക്കുള്ളത്. 1.24 ബില്യണ്‍ യൂറോ മൂല്യമാണ് ഇവയ്ക്ക് കണക്കാക്കുന്നത്.
അപ്പാര്‍ട്ടുമെന്റുകളുടെ കെട്ടിട രൂപകല്‍പ്പനകളില്‍ നിര്‍ദ്ദേശിക്കപ്പെട്ട മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് ഐറസ് റീറ്റ് മേധാവി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.സിംഗിള്‍ ബെഡ് അപ്പാര്‍ട്ടുമെന്റുകളാണ് ഇവിടെ ആവശ്യമെന്ന് ഇദ്ദേഹം പറയുന്നു.ത്രീ ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ ലാഭകരമല്ല.
ഐറസ് റീറ്റ് പുറത്തുവിട്ട വരുമാനക്കണക്കുകളെയും വിശകലന വിദഗ്ധര്‍ പോസിറ്റീവായി വിലയിരുത്തുന്നു.കമ്പനിയുടെ അഡ്ജസ്റ്റഡ് അറ്റ വരുമാനം 7.4% ഉയര്‍ന്ന് 32.8 യൂറോ മില്യണിലെത്തിയെന്ന് കണക്കുകള്‍ പറയുന്നു. വാടക വരുമാനത്തില്‍ 1.9 ശതമാനം വര്‍ദ്ധിച്ച് 66.7 മില്യണ്‍ യൂറോയായി.49.8 മില്യണ്‍ യൂറോയുടെ പ്രി ടാക്സ് പ്രോഫിറ്റും റീവാല്യുവേഷന്‍ ഗെയിനിലൂടെ 17 മില്യണ്‍ യൂറോയുടെ നേട്ടവുമുണ്ടാക്കിയെന്നും കണക്കാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us