ഐറിഷ് റെയില്‍, ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കായി റിക്രൂട്ട്മെന്റ് കാമ്പെയിന്‍ തുടങ്ങി

New Update
G

ഡബ്ലിന്‍: പുതിയ നാഷണല്‍ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായ പ്രോജക്ടുകളുടെ വരവിന് മുന്നോടിയായി ഐറിഷ് റെയില്‍ ട്രെയിന്‍ ഡ്രൈവര്‍മാരെ രാജ്യവ്യാപകമായി നിയമിക്കുന്നു. രാജ്യത്തുടനീളമുള്ള ഇന്റര്‍സിറ്റി, കമ്മ്യൂട്ടര്‍ ട്രെയിനുകള്‍ക്കായാണ് പുതിയ ഡ്രൈവര്‍മാരെ തേടുന്നത്.ഇതിനായി റിക്രൂട്ട്മെന്റ് കാമ്പെയ്ന്‍ ആരംഭിച്ചു കഴിഞ്ഞു.

Advertisment

285 പുതിയ ഇലക്ട്രിക്, ബാറ്ററി-ഇലക്ട്രിക് ഡാര്‍ട് കാരിയേജുകള്‍ അടുത്ത വര്‍ഷം മുതല്‍ സര്‍വീസിലെത്തും.ഡബ്ലിന്‍ മുതല്‍ ബെല്‍ഫാസ്റ്റ് വരെയുള്ള ലൈനില്‍ പുതിയ എന്റര്‍പ്രൈസ് ഫ്ളീറ്റും ആസൂത്രണം ചെയ്തിട്ടുണ്ട്.ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയ റെയില്‍ സര്‍വീസുകളുടെ ശേഷി മൂന്നിരട്ടിയാക്കുന്നതിനുള്ള വൈദ്യുതീകരണവും ഡാര്‍ട്+ പ്രോഗ്രാമിന് കീഴിലുണ്ട്.

മെയ്നൂത്ത് , പാര്‍ക്ക് വേ, ഡ്രോഗദ, ഹാസല്‍ഹാച്ച് എന്നിവിടങ്ങളിലേക്ക് ഡാര്‍ട് നീട്ടുന്നതിനുള്ള അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.കോര്‍ക്ക് ഏരിയ കമ്മ്യൂട്ടര്‍ റെയില്‍ ഏരിയയുടെ വിപുലീകരണവും പുരോഗമിക്കുന്നു.ഗോള്‍വേ, ലിമെറിക് റൂട്ടുകളില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതികളുണ്ട്.

ബാങ്കിംഗ്, എയര്‍ലൈനുകള്‍, ഡിഫന്‍സ് ഫോഴ്സ്, പുരാവസ്തുശാസ്ത്രം എന്നിവയുള്‍പ്പെടെ വിവിധ നോണ്‍ റെയില്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റുകളും വരുന്നുണ്ടെന്ന് ഐറിഷ് റെയില്‍ അറിയിച്ചു.

‘ഇര്‍ണ്‍റോഡ് ഏറാന്‍ പുതിയ ഡ്രൈവര്‍മാരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.റെയില്‍ സ്ട്രാറ്റജി 2050 പ്രകാരം വളരെയധികം സര്‍വ്വീസ് വിപുലീകരണം ആസൂത്രണം ചെയ്തിട്ടുണ്ട്. സര്‍വ്വീസുകള്‍ക്ക് റെക്കോര്‍ഡ് ഡിമാന്‍ഡാണുള്ളത്. അതിനാല്‍ വളര്‍ന്നുവരുന്ന ഒരു സ്ഥാപനത്തിന്റെ ഭാഗമാകാനുള്ള സമയമാണിത്’-സി ഇ ഒ മേരി കോണ്‍സിദിന്‍ അറിയിച്ചു.

കൂടുതല്‍ സ്ത്രീകള്‍ ഡ്രൈവര്‍ റോളുകള്‍ക്ക് അപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.സമീപകാല റിക്രൂട്ട്‌മെന്റ് ഡ്രൈവുകളില്‍ സ്ത്രീകള്‍ കൂടുതലായെത്തുന്നുണ്ട്. ജോലി മാത്രമല്ല, കരിയറുകളും മികച്ച അവസരങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും സി ഇ ഒ കൂട്ടിച്ചേര്‍ത്തു.

ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് https://www.irishrail.ie/en-ie/about-us/company-information/career-opportunities-at-iarnrod-eireann ലൈവായി അപേക്ഷിക്കാം.

Advertisment