ഹലാല്‍ പ്രചാരണം ചതിച്ചു , സൗജന്യ ഭക്ഷണം വേണ്ടെന്ന് വെച്ച് അയര്‍ലണ്ടിലെ സ്‌കൂളുകള്‍

New Update
F

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്ന ഹോട്ട് മീല്‍സ് പ്രോജക്ടിനെ അവഗണിച്ച് ഐറിഷ് സ്‌കൂളുകളിലെ രക്ഷിതാക്കളും,വിദ്യാര്‍ത്ഥികളും ,മാനേജുമെന്റുകളും.ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന സാമൂഹിക മാധ്യമ പ്രചാരണമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതെന്ന് പാര്‍ലമെന്ററി സമിതിയില്‍ വെളിപ്പെടുത്തലുണ്ടായി.

Advertisment

രാജ്യത്തെ നൂറുകണക്കിന് സ്‌കൂളുകള്‍ സര്‍ക്കാരിന്റെ ഹോട്ട് മീല്‍സ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് സമിതിയില്‍ പ്രോഗ്രാമിന്റെ മുഖ്യ സംഘാടകന്‍ സൈമണ്‍ ഷെവ്‌ലിന്‍ യോഗത്തില്‍ അറിയിച്ചു.ഭക്ഷണത്തെക്കുറിച്ചുള്ള നെഗറ്റീവ് കവറേജുകളാണ് സ്‌കൂളുകളെ പ്രോഗ്രാമില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് ഇദ്ദേഹം യോഗത്തില്‍ അറിയിച്ചു.പ്രോഗ്രാമില്‍ ചേരണമെന്ന ആവശ്യപ്പെടുന്ന രക്ഷിതാക്കളുടെ അഭാവം കാരണമാണ് മിക്ക സ്‌കൂളുകളും സൈന്‍ അപ്പ് ചെയ്യാത്തത്.

പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്ന ആദ്യ വര്‍ഷമാണിത്. 2025ല്‍ 3200സ്‌കൂളുകളും 5,50,000 കുട്ടികളും ഹോട്ട് മീല്‍സ് സ്‌കൂള്‍ ഭക്ഷണത്തിന് അര്‍ഹത നേടുമെന്ന് ഷെവ്ലിന്‍ പറഞ്ഞു.സര്‍ക്കാര്‍ ഈ പദ്ധതിക്ക് 300 മില്യണ്‍ നീക്കിവച്ചിട്ടുണ്ട്. പ്രാദേശികമായി പ്രോഗ്രാം നടപ്പാക്കേണ്ടത് ഓരോ സ്‌കൂളിന്റെയും ഉത്തരവാദിത്തമാണ്. പ്രധാനമായും ബന്ധപ്പെടുന്നത് സപ്ലയറും സ്‌കൂളുമായാണ് ഇത് സംബന്ധിച്ച കരാറുണ്ടാക്കേണ്ടത്. സാമൂഹിക സംരക്ഷണ വകുപ്പാണ് ധനസഹായം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുകയാണെന്നും ഷെവ്ലിന്‍ അറിയിച്ചു.സ്‌കൂള്‍ മെനുവില്‍ നിന്ന് ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ നീക്കം ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ഡയറ്റീഷ്യനെ നിയമിച്ചിട്ടുണ്ട്. രണ്ട് സപ്ലയര്‍മാരെ പ്രോഗ്രാമില്‍ നിന്ന് പിന്‍വലിച്ചു.ഇത് 112 സ്‌കൂളുകളെ ബാധിച്ചെന്നും കമ്മിറ്റിയില്‍ ഇദ്ദേഹം അറിയിച്ചു.ഇതിലുള്‍പ്പെട്ട ഗ്രാമപ്രദേശങ്ങളിലെ 11 സ്‌കൂളുകള്‍ക്ക് മീല്‍സ് ഓണ്‍ വീല്‍സ് സര്‍വ്വീസുകള്‍ ഹോട്ട് മീല്‍സ് നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.പക്ഷേ ഇതിനൊന്നും വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല.

എല്ലാവര്‍ക്കും തുല്യമായ പരിഗണന ലഭിക്കണമെന്നുമുള്ളതാണ് സ്‌കൂള്‍ ഭക്ഷണ പരിപാടിയുടെ ലക്ഷ്യമെന്ന് ഡയറ്റീഷ്യന്‍ ഫിയോണ വാര്‍ഡ് അറിയിച്ചു. എല്ലാവരും സ്‌കീമിന്റെ ഭാഗമാകാന്‍ കുറച്ചുസമയമെടുക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഫുഡ് പോര്‍ഷന്‍ സൈസും ഭക്ഷണം പാഴാക്കുന്നതുമെല്ലാം പ്രത്യേകം പരിശോധിച്ച് വര്‍ഷാവസാനം പദ്ധതി പുനരവലോകനം ചെയ്യുമെന്നും വാര്‍ഡ് അറിയിച്ചു.ചെറിയ കുട്ടികള്‍ക്കും,മുതിര്‍ന്ന കുട്ടികള്‍ക്കും വിതരണം ചെയ്യുന്നത് ഒരേ അളവിലുള്ള ഭക്ഷണം ആണെന്നത് ചെറിയ കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാവാന്‍ കാരണമാവുമെന്ന് ചില സ്‌കൂളുകളും ആരോഗ്യപ്രവര്‍ത്തകരും പരാതിയുയര്‍ത്തിയിരുന്നു.

ഹലാല്‍ പ്രചാരണം ചതിച്ചു, മതഭക്ഷണം വേണ്ടെന്ന് വെച്ച് അയര്‍ലണ്ടിലെ രക്ഷിതാക്കളും കുട്ടികളും

പദ്ധതിയിലെ പോഷകാഹാര മൂല്യത്തെക്കുറിച്ചും സ്‌കൂള്‍ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചും ധാരാളം നെഗറ്റീവ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വന്നിരുന്നു. മത ഭക്ഷണമായ ഹലാല്‍, സ്‌കൂള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തി സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രാചരണം നടന്നിരുന്നു. രക്ഷിതാക്കളുടെയോ കുട്ടികളുടെയോ അനുവാദമില്ലാതെ ഗ്രീന്‍ പാര്‍ട്ടിയും,മുന്‍സര്‍ക്കാരും അടിച്ചേല്‍പ്പിച്ച ഹലാല്‍ വിതരണം പദ്ധതിയ്ക്കെതിരെയുള്ള വ്യാപകമായ എതിര്‍പ്പിന് കാരണമായി. പാര്‍ലമെന്റ് സമിതിയില്‍ ഇക്കാര്യം പറയാതെ പറഞ്ഞുവെച്ചുവെങ്കിലും എങ്കിലും ,ആരും പരസ്യമായി ഉന്നയിച്ചില്ല.

ഹലാല്‍ വിളമ്പുമെന്ന വിവരം മിക്ക സ്‌കൂളുകളൂം രഹസ്യമായി വെച്ചെങ്കിലും , കോണ്‍ട്രാക്ടര്‍മാര്‍ മുഖേനെ തന്നെ വിവരം പുറത്തറിഞ്ഞു. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന എല്ലാ ഇനം ഇറച്ചികളും ഹലാലായിരിക്കും എന്നറിഞ്ഞ നൂറുകണക്കിന് രക്ഷിതാക്കള്‍ ,തങ്ങളുടെ എതിര്‍പ്പ് സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് സ്‌കൂള്‍ അധികൃതര്‍, പദ്ധതിയില്‍ നിന്നും പിന്മാറിയത്. രാജ്യത്തെ ഒരു ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ഹലാല്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍. 99 ശതമാനവും അവരില്‍ ഉള്‍പ്പെടുത്താത്തവരാണ്. ഒരു ശതമാനത്തിന് വേണ്ടി 99 ശതമാനം മറ്റു വിദ്യാര്‍ത്ഥികളെയും ഹലാല്‍ കഴിപ്പിക്കാനുള്ള തീവ്രവാദഗ്രൂപ്പുകളുടെ പദ്ധതിക്ക് വോക്കിസ്റ്റുകളും അയര്‍ലണ്ടിലെ ഇടത് രാഷ്ട്രീയപാര്‍ട്ടികളൂം പിന്തുണ നല്‍കിയിരുന്നു.

പോഷകാഹാര നിലവാരം ഉറപ്പാക്കുന്നതിന് ഡയറ്റീഷ്യന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പ്രചരിപ്പിക്കണമെന്നും .നെഗറ്റീവ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കണമെന്നും സര്‍ക്കാര്‍ നയത്തില്‍ ഉണ്ടായിരുന്നുവെങ്കിലും, അതൊന്നും പക്ഷെ സ്‌കൂളുകളിലെ അധികൃതര്‍ നടപ്പാക്കിയില്ലെന്നും ചൂണ്ടി കാണിക്കപ്പെട്ടു.

രജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂളുകളില്‍ ഭക്ഷണം ആവശ്യമുള്ള കുട്ടികളില്ലെന്ന് വകുപ്പിന് എങ്ങനെ അറിയാന്‍ കഴിയുമെന്ന് സിന്‍ ഫെയ്ന്‍ സെനറ്റര്‍ പോളിന്‍ ടുള്ളി ചോദിച്ചു.തന്റെ ഇടപെടലില്‍ 120ലേറെ സ്‌കൂളുകളുടെ പദ്ധതിയോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാക്കാനായെന്ന് സെനറ്റര്‍ അറിയിച്ചു.

‘ചില കുട്ടികള്‍ പ്ലെയിന്‍ ഭക്ഷണമാണ് ഇഷ്ടപ്പെടുന്നത്. അവ നമ്മടെ പ്രോഗ്രാമിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പാര്‍ലമെന്റ് സമിതിയിലെ അംഗമായ ടിഡി ഷോനാഗ് നി റഗല്ലൈഗ് ചൂണ്ടിക്കാട്ടി. ഹൈ സാള്‍ട്ടും ഹൈ ഷുഗറും സാച്വറേറ്റഡ് ഫാറ്റുമൊക്കെ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണമാണ് നല്‍കുന്നത്.തന്റെ മകന്‍ ഇത് കഴിക്കാറുണ്ടെന്നും ടി ഡി അറിയിച്ചു.

അവന്റെ ക്ലാസിലെ ഒട്ടേറെ കുട്ടികള്‍ പ്ലെയിന്‍ പാസ്ത മാത്രമാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്.മുമ്പ് ക്ലാസില്‍ വെള്ളിയാഴ്ച പിസ്സയും ഗൗജോണും കഴിച്ചിരുന്നു. അത് അവന്‍ നന്നായി ആസ്വദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നി റഗല്ലായ് കൂട്ടിച്ചേര്‍ത്തു.

Advertisment