ലോകത്ത് ഏറ്റവും ദൂരേയ്ക്ക് ഫുട്‌ബോള്‍ എറിയുന്ന സ്ത്രീ എന്ന നേട്ടം കരസ്ഥമാക്കി അയര്‍ലണ്ടുകാരിയായ മേഖൻ ക്യാമ്പബെൽ. 37.55 മീറ്റര്‍ ദൂരത്തേയ്ക്ക് ബോള്‍ എറിഞ്ഞുകൊണ്ടാണ് അയര്‍ലണ്ട് ദേശീയ വനിതാ ഫുട്‌ബോള്‍ താരം കൂടിയായ ക്യാമ്പബെൽ ഗിന്നസ് റെക്കോര്‍ഡ് കുറിച്ചത്.
നിലവില്‍ ക്ലബ് തലത്തില്‍ ലണ്ടൻ സിറ്റി ലയണസ്സിന് വേണ്ടി കളിക്കുന്ന ക്യാമ്പബെൽ, 35 മീറ്റര്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഏപ്രില്‍ 30-ന് നടന്ന ടീം പരിശീലനത്തിനിടെ തകര്‍ത്തത്. പരിശീലനത്തിനിടെ 37.55 മീറ്റര്‍ ദൂരത്തേയ്ക്കായിരുന്നു 31-കാരിയായ ക്യാമ്പബെൽ ഫുട്‌ബോള്‍ എറിഞ്ഞത്.
ഈ നേട്ടം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് പറഞ്ഞ ക്യാമ്പബെൽ പക്ഷേ ഇതിനെ മറികടക്കുന്ന ഒരാള്‍ വരണമെന്നും, അപ്പോഴാണ് മറ്റൊരാളെ തന്നെക്കാള്‍ മെച്ചപ്പെട്ട ഒരാളാക്കി താന്‍ മാറ്റി എന്ന് സ്വയം തോന്നുകയുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു. ദ്രോഗഡയാണ് ക്യാമ്പബെല്ലിന്റെ സ്വദേശം.