അയർലൻഡിൽ അഭയാര്‍ത്ഥികള്‍ക്ക് പതിനാറിന്റെ പണിയാണോ, കുടിയേറ്റ നിയമ പരിഷ്‌കരണത്തിലെ ‘സ്വയംപര്യാപ്തത’,

New Update
B

ഡബ്ലിന്‍: ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗന്റെ കുടിയേറ്റ നിയമ പരിഷ്‌കരണത്തിലെ ‘സ്വയംപര്യാപ്തത’ എന്ന ആശയം അഭയാര്‍ഥികള്‍ക്കുള്ള പണിയാണെന്ന് സൂചന.അഭയാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ വന്‍തോതില്‍ പണം ചെലവാക്കുന്നുവെന്ന ആക്ഷേപത്തിന്റെ മുനയൊടിക്കലാണ് ഈ പരിഷ്‌കരങ്ങളുടെ കാതലെന്ന നിരീക്ഷണവുമുണ്ട്.

Advertisment

അന്താരാഷ്ട്ര സംരക്ഷണ പദവി ലഭിച്ചവര്‍ക്ക് ഫാമിലി റീ യൂണിഫിക്കേഷന്‍ വ്യവസ്ഥകള്‍ കര്‍ക്കശമാക്കുന്നത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.കുടുംബാംഗങ്ങളെ പിന്തുണയ്ക്കാന്‍ മതിയായ സാമ്പത്തിക വിഭവങ്ങളുണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ കുടുംബാഗങ്ങളെ ഇവിടേയ്ക്ക് കൊണ്ടു വരാനാകൂ.സര്‍ക്കാരിന് യാതോരു ബാധ്യതയുമുണ്ടാക്കാതെ വേണമെങ്കില്‍ കുടുംബത്തെ കൊണ്ടുവന്നോളു അതാണ് കല്ലഗന്‍ ലൈന്‍.ഏതൊരു അപേക്ഷകനും പാലിക്കേണ്ട സാമ്പത്തിക പരിധികള്‍ വിശദമായി പുതിയ വ്യവസ്ഥകള്‍ എടുത്തു പറയുന്നുമുണ്ട്.

ഒരു കുട്ടിയെ കൊണ്ടുവരണമെങ്കില്‍, ആവശ്യമായ ഏറ്റവും കുറഞ്ഞ നെറ്റ് വാര്‍ഷിക വരുമാനം 36,660 യൂറോയാണ്. രണ്ട് കുട്ടികളാണെങ്കില്‍ തുക 41,912യൂറോയിലെത്തും.

അഭയാര്‍ത്ഥികള്‍ സാമ്പത്തിക സംഭാവന നല്‍കണമെന്നതും മറ്റൊരു പരിഷ്‌കാരമാണ്. ആഴ്ചയില്‍ 97-150 യൂറോ ലഭിക്കുന്നുവെങ്കില്‍ 15 യൂറോ കോണ്‍ട്രിബ്യൂട്ട് ചെയ്യണം. ആഴ്ചയില്‍ 600യൂറോയില്‍ കൂടുതല്‍ സമ്പാദിക്കുന്നവര്‍ 238 യൂറോയും നല്‍കണം.ജസ്റ്റീസ് വകുപ്പിന്റെ കണക്കനുസരിച്ച് ഐ പി എ എസ് കേന്ദ്രങ്ങളില്‍ കഴിയുന്ന 7,500 പേരും എന്തെങ്കിലും വിധത്തില്‍ സംഭാവന നല്‍കാന്‍ ബാധ്യസ്ഥരാകുമെന്നാണ് കണക്കാക്കുന്നത്.

അയര്‍ലണ്ടിലേക്ക് വരുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 2022ല്‍ 13,000 ആയിരുന്നത് 2024ല്‍ 18,000 ആയി കുതിച്ചുയര്‍ന്നു.81% അപേക്ഷകരും ആദ്യഘട്ടത്തില്‍ തന്നെ നിരസിക്കപ്പെടും. അപ്പീല്‍ നല്‍കിയാല്‍ പക്ഷെ 60% നും 70% നും ഇടയില്‍ ആളുകള്‍ക്ക് അഭയാര്‍ത്ഥി പദവി ലഭിക്കുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു.

മറുവശം

അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് താമസ സൗകര്യം അടക്കം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. താരതമ്യേനെ ഇവരുടെ വരുമാനം കുറവാണെങ്കിലും , വിദ്യാസമ്പന്നരായ നിരവധി അഭയാര്‍ത്ഥികള്‍ ഉന്നതമായതും, വരുമാനം കൂടിയതുമായ ജോലികളില്‍ പ്രവേശിക്കുന്നുണ്ട്. ഉന്നത ബിരുദധാരികളായ അഭയാര്‍ത്ഥികളെ അയര്‍ലണ്ടിലേക്ക് കടത്തുന്ന സംഘങ്ങള്‍ ,സര്‍ക്കാര്‍ പദ്ധതികളെ തുരങ്കം വെച്ചേക്കും.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടകരമാണെന്ന് കണ്ടെത്തിയാലോ ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാലോ അഭയാര്‍ത്ഥി പദവി റദ്ദാക്കാന്‍ മന്ത്രിക്ക് അധികാരം നല്‍കുന്നതും പുതിയ വ്യവസ്ഥയാണ്.ഇപ്പോള്‍ അഭയാര്‍ത്ഥി അപേക്ഷകന്റെ കാര്യത്തില്‍, മാത്രമേ ഈ അധികാരങ്ങളുള്ളു. അഭയാര്‍ത്ഥി പദവി ലഭിച്ചുകഴിഞ്ഞാല്‍ അതില്ല. ഈ വ്യവസ്ഥയാണ് മാറുന്നത്.

പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥ അഞ്ച് വര്‍ഷമാക്കിയതും അഭയാര്‍ത്ഥികളെ ഉന്നംവെയ്ക്കുന്നതാണ്. പൗരനാകുക എന്നത് അവകാശമല്ല, വ്യക്തിക്ക് നല്‍കുന്ന ഒരു പ്രത്യേകാവകാശമാണെന്നാണ് മന്ത്രിയുടെ വാദം. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള അയര്‍ലണ്ടില്‍ താമസിക്കുന്നവരും അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടതുണ്ട്.നല്ല സ്വഭാവ യോഗ്യതകളും അപേക്ഷകര്‍ സ്വയംപര്യാപ്തരായിരിക്കണമെന്ന നിബന്ധനയുമെല്ലാം സ്വയംപര്യാപ്തയില്‍ ഊന്നുന്നതാണ്.

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിന്റെ ജനസംഖ്യയില്‍ 1.6% വര്‍ദ്ധനവുണ്ടായി.യൂറോപ്യന്‍ ശരാശരിയുടെ ഏഴ് മടങ്ങാണിത്.ജനസംഖ്യ വര്‍ദ്ധിക്കുന്നത് നല്ല കാര്യമാണെങ്കിലും ഈ നിരക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന. ബോധ്യവും സര്‍ക്കാരിനുണ്ട്.

വിശാലമായ പരിഷ്‌കാരങ്ങളുടെ തുടക്കം മാത്രമാണെന്ന് മന്ത്രി ഒ കല്ലഗന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ കാര്‍ക്കശ്യ നടപടികളും ഭാവിയില്‍ പ്രതീക്ഷിക്കാം.

Advertisment