/sathyam/media/media_files/ZM1bBhOOKDtEznEOIGjn.jpg)
ബ്രസല്‍സ് : നോണ്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കുള്ള സിംഗിള്‍ പെര്‍മിറ്റ് നിയമങ്ങള്‍ ലഘൂകരിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ ലളിതമാക്കി.
തൊഴില്‍ പെര്‍മിറ്റിനുള്ള കാലാവധി കുറയ്ക്കാനും തൊഴിലുടമയെ മാറ്റാനും തൊഴില്‍രഹിതനായാലും കൂടുതല്‍ കാലം രാജ്യത്ത് കഴിയാനുമൊക്കെ അവസരമൊരുക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. തൊഴില്‍ ആവശ്യങ്ങള്‍ക്കായുള്ള വിദേശ പൗരന്മാരുടെ നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.
2024 മാര്‍ച്ച് 13നാണ് പുതിയ അപ്ഡേറ്റ് പുറത്തുവന്നത്. പുതിയ നിയമങ്ങള്‍ക്ക് യൂറോപ്യന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക അംഗീകാരം ആവശ്യമാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ അംഗരാജ്യങ്ങള്‍ ഈ നിയമത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താം. ഡെന്മാര്‍ക്ക്, അയര്‍ലണ്ട് എന്നിവയൊഴികെയുള്ള രാജ്യങ്ങള്‍ക്ക് ഈ നിയമം ബാധകമാകും.മറ്റുള്ള ഏതെങ്കിലും ഇ യൂ രാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് മറ്റൊരു ഇ യൂ രാജ്യത്തേക്ക് മാറാനുള്ള എളുപ്പവഴിയാകും ഇത് ,പോളണ്ട്, മാള്‍ട്ട, ഇറ്റലി ,പോര്‍ച്ചുഗല്‍ ,അടക്കമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട അവസരം ലഭ്യമാക്കുന്നതാണ് പുതിയ റൂള്‍
പുതിയ നിയമമനുസരിച്ച് മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സിംഗിള്‍ പെര്‍മിറ്റിനായുള്ള അപേക്ഷകളില്‍ തീരുമാനം 90 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. സിംഗിള്‍ പെര്‍മിറ്റ് ഉടമയ്ക്ക് ഇ യു പ്രദേശത്ത് നിന്ന് അപേക്ഷിക്കാനും തൊഴിലുടമയെ മാറ്റാനും സാധിക്കും. തൊഴിലില്ലാതെ വന്നാലും 6 മാസം വരെ സിംഗിള്‍ പെര്‍മിറ്റില്‍ തുടരാനാകും.
അപേക്ഷകളില്‍ തീരുമാനത്തിന് നിലവില്‍ നാല് മാസത്തെ സമയമാണ് എടുത്തിരുന്നത്.അതാണ് 90 ദിവസമാക്കിയത്. സങ്കീര്‍ണ്ണമായ കേസുകളില്‍ നടപടിക്ക് 30 ദിവസം കൂടുതല്‍ ലഭിക്കുന്നതിനും വ്യവസ്ഥയുണ്ടാകും.
തൊഴിലുടമയെ മാറാനും അവസരം
പുതിയ നിയമ പ്രകാരം സിംഗിള്‍ പെര്‍മിറ്റ് ഉടമകള്‍ക്ക് തൊഴിലുടമ, തൊഴില്‍, തൊഴില്‍ മേഖല എന്നിവ മാറ്റാനുള്ള അവകാശമുണ്ടാകും. പുതിയ തൊഴിലുടമയില്‍ നിന്നുള്ള ലളിതമായ അറിയിപ്പ് ലഭിച്ചാല്‍ തൊഴിലുടമയെ മാറ്റാന്‍ അവസരമുണ്ടാകും.രാജ്യങ്ങള്‍ക്ക് ഈ തീരുമാനത്തെ എതിര്‍ക്കുന്നതിന് 45 ദിവസത്തെ സമയം ലഭിക്കും.ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റുകള്‍ക്കുള്ള വ്യവസ്ഥകളും പരിമിതപ്പെടുത്തും.
തൊഴിലുടമയെ മാറാന്‍ ഇ യു രാജ്യങ്ങള്‍ക്ക് ആറുമാസം വരെ സമയമെടുക്കാന്‍ ഓപ്ഷന്‍ ഉണ്ടാകും. ഈ കാലയളവില്‍ തൊഴിലുടമയെ മാറ്റാനാകില്ല.തൊഴില്‍ ചൂഷണം അടക്കമുള്ള കരാറിന്റെ ഗുരുതര ലംഘനമുണ്ടായാല്‍ കാലയളവ് ബാധകമാകില്ല
തൊഴിലില്ലാതെ ആറുമാസം വരെ രാജ്യത്ത് തുടരാം
സിംഗിള്‍ പെര്‍മിറ്റ് ഉടമയ്ക്ക് നിലവിലെ നിയമപ്രകാരം രണ്ട് മാസമാണ് തൊഴില്‍രഹിതനായി രാജ്യത്ത് തുടരാനാവുക. മറ്റൊരു ജോലി കണ്ടെത്തുന്നതിന് ഈ കാലയളവ് മൂന്ന് മാസം മുതല്‍ ആറുമാസം വരെയാക്കി വര്‍ധിപ്പിക്കും.യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് വേണമെങ്കില്‍ ഈ സമയം കൂടുതല്‍ അനുവദിക്കാമെന്നും പുതിയ റൂള്‍ വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us