New Update
/sathyam/media/media_files/2025/02/19/pWm6MLPEGi3FwiDQ8THW.jpg)
ലൂക്കൻ : ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോർജ്ജ്, സ്മിത ദമ്പതികളുടെ മകൻ ജെൻ ജിജോ (17) നിര്യാതനായി. ജെലിൻ , ജോവാനാ എന്നിവർ സഹോദരങ്ങളാണ്. ഒളശ്ശ സെൻ്റ് ആന്റണിസ് ഇടവക പൂങ്കശേരി കുടുംബാഗമാണ്.
Advertisment
ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 5 മുതൽ 10 വരെ ലൂക്കൻ ഗ്രിഫ്ഫിൻ ഗ്ലെൻ പാർക്കിലെ 16 നമ്പർ വസതിയിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. എസ്കർ ലൊൺ സെമിത്തേരിയിലാണ്സംസ്കരിക്കുക.