/sathyam/media/media_files/2025/09/11/vcv-2025-09-11-03-21-54.jpg)
ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഫൈന്ന ഫൈലിനായി ജിം ഗവിൻ മത്സരിക്കും. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പില്‍ ബില്യ കേള്ളെഹെറിനെതിരെ 41-29 എന്ന വോട്ട് വ്യത്യാസത്തില്‍ വിജയിച്ചുകൊണ്ടാണ് മുന്‍ ജിഎഎ മാനേജറായ ജിം ഗവിൻ, പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മാറിയത്. ഗവിനിനെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രിയും, പാര്‍ട്ടി നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അവസാന തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുക്കേണ്ടതാണെന്നും മാര്‍ട്ടിന്‍ പറഞ്ഞിരുന്നു.
രഹസ്യവോട്ടെടുപ്പിന് മുന്നോടിയായി ഗവിനും, കേള്ളേഹേറും 10 മിനിറ്റ് പ്രസന്റേഷനുകളും നടത്തി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍
ഭൂരിപക്ഷം ഗവിനിന് ആയതോടെ അദ്ദേഹം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു.
ഇതോടെ ഈ വര്‍ഷം ഒക്ടോബര്‍ 24-ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി കാദറിനെ കോന്നോള്ളിയും ഫൈൻ ഗെലിനായി ഹെദർ ഹമ്ബ്രസും, ഫൈന്ന ഫൈലിനായി ജിം ഗവിനും മത്സരിക്കുമെന്ന് ഉറപ്പായി. പ്രധാന പ്രതിപക്ഷമായ സിന്ന് ഫെയിൻ ഇതുവരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം താന്‍ മത്സരിക്കില്ലെന്ന് സിന്ന് ഫെയിൻ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.