/sathyam/media/media_files/2026/01/11/v-2026-01-11-04-53-12.jpg)
ഡബ്ലിന്‍ : ജീവനക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്ത ചീഫ് എക്സിക്യൂട്ടീവ് കെന്നി ജേക്കബ്സ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (ഡിഎഎ)ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തിങ്കളാഴ്ച ഇതിന്മേല്‍ വാദം കേള്‍ക്കാനായി മാറ്റി.തന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ജോലി തിരികെ കയറ്റണമെന്ന് ചൂണ്ടിക്കാട്ടി ഡിഎഎയ്ക്ക് ലീഗല്‍ നോട്ടീസ് നല്‍കണമെന്നാണ് ആവശ്യം. തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ആഗ്രഹിച്ചുവെന്ന ആരോപണവും ഡിഎഎ ചെയര്‍മാന്‍ ബേസില്‍ ജിയോഗെഗനെതിരെ ഉന്നയിക്കുന്നു.
തനിക്കെതിരെയുള്ള ലിംഗവിവേചനം, സ്ത്രീവിരുദ്ധത, വംശീയത, സ്വവര്‍ഗാനുരാഗം, പ്രായാധിക്യം എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ജീവനക്കാരുടെ ആത്മഹത്യാ ചിന്തകള്‍ക്ക് താന്‍ ഉത്തരവാദിയാണെന്ന ആരോപണവും നിഷേധിച്ചു. ഇത് വ്യാജവും ന്യായീകരിക്കാനാവാത്തതുമാണ്.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പ്രോക്യുവര്‍മെന്റ് പ്രക്രിയകളില്‍ ഇടപെട്ടുവെന്ന ആരോപണവും ഇദ്ദേഹം നിഷേധിച്ചു.
സസ്‌പെന്‍ഷനും അതിലേക്ക് നയിച്ച കാര്യങ്ങളും മൂലം തനിക്കും ഭാര്യക്കും കുടുംബത്തിനും ഉണ്ടായ സമ്മര്‍ദ്ദം വളരെ വലുതാണ്.ചില ബോര്‍ഡ് അംഗങ്ങളുടെ പെരുമാറ്റവും സസ്‌പെന്‍ഷനും കാരണം എനിക്ക് ശാരീരികവും മാനസികവുമായ ഉപദ്രവം നേരിടേണ്ടി വന്നു.ജോലിയിലേക്ക് മടങ്ങുന്നതും ബിസിനസ്സ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും താന്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുമെന്ന് ഡോക്ടറുടെ ഉപദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറയുന്നു.
തനിക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കാക്കാനാവാത്തതാണ്.അന്വേഷണം നടത്താനും സസ്‌പെന്‍ഡ് ചെയ്യാനുമുള്ള തീരുമാനം തന്റെ പ്രൊഫഷണല്‍ സല്‍പ്പേരിനും പ്രശസ്തിക്കും നിലയ്ക്കും വളരെ ദോഷകരമായെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.അനുവദിച്ചാല്‍ നാളെ ജോലിയില്‍ തിരിച്ചെത്തുമെന്നും മിസ്റ്റര്‍ ജേക്കബ്സ് കൂട്ടിച്ചേര്‍ത്തു. പ്രമുഖ സീനിയര്‍ അഭിഭാഷകന്‍ മാര്‍ക്ക് കൊണാട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ രണ്ട് പ്രധാന ആരോപണങ്ങളില്‍ നിന്ന് തന്നെ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us