New Update
/sathyam/media/media_files/2025/10/09/vvv-2025-10-09-02-41-23.jpg)
കേരളാ മുസ്ലിം കമ്മ്യൂണിറ്റി അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ‘ഡോണെറ്റ് ടു ഫീഡ് ദി ഹോംലസ് ഇൻ അയർലണ്ട് ’ ചാരിറ്റി പരിപാടി ഒക്ടോബര്‍ 11-ന് പകല്‍ 1 മണി മുതല്‍ 5 മണി വരെ വാട്ടര്‍ഫോര്‍ഡിലെ ബാലിഗണ്ണറിലുള്ള ജിഎഎ ക്ലബ്ബില്‍ നടക്കും. രാജ്യത്തെ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കാനായി പണം സ്വരൂപിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെടുന്ന ഫാമിലി ചാരിറ്റി മീറ്റിന്, ഹെൽപ്പിങ് ഹാൻഡ് വാട്ടർഫോഡിന്റെ പിന്തുണയുമുണ്ട്.
Advertisment
ഈ ഒത്തുചേരലില്‍ വിവിധ ഫണ്‍ ആക്ടിവിറ്റീസ്, ഭക്ഷണം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭാവനകള്‍ നല്‍കാന്‍: https://pay.sumup.com/b2c/QIEWF98F
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനസ് 087 322 6943
ഫമീര്‍ 089 409 0747