അയർലണ്ടിൽ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മ ‘കിയ’ നിലവിൽ വന്നു

New Update
H

ഡബ്ലിൻ: അയർലണ്ടിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളുടെ സാംസ്കാരിക സംഘടനയായ കൊട്ടാരക്കര അയർലൻഡ് അസോസിയേഷൻ (കെ ഐ എ) 2025 നവംബർ 1-ന്, കേരളപ്പിറവി ദിനത്തിൽ, ഔദ്യോഗികമായി രൂപീകരിച്ചു.

Advertisment

ജന്മനാടായ കൊട്ടാരക്കരയുടെ സാംസ്കാരിക പൈതൃകവും ഒത്തൊരുമയും പ്രവാസഭൂമിയിലും കാത്തുസൂക്ഷിക്കുക, അയർലണ്ടിലെ കൊട്ടാരക്കര നിവാസികൾക്ക് പരസ്പരം സഹകരിക്കാനും തങ്ങളുടെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും പങ്കുചേരാനും ഒരു പൊതു വേദി ഒരുക്കുക എന്നതാണ് ‘കിയ’യുടെ പ്രധാന ലക്ഷ്യം.

സംഘടനയുടെ പ്രാരംഭ യോഗം ഡബ്ലിനിൽ ചേർന്നു. തുടർന്ന് 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. അയർലണ്ടിലെ കൊട്ടാരക്കര നിവാസികളെ ഒരുമിപ്പിക്കുക, നാടിൻ്റെ തനിമയും സംസ്കാരവും പുതിയ തലമുറയിലേക്ക് പകരുക എന്നിവയാണ് ‘കിയ’യുടെ പ്രധാന ലക്ഷ്യമെന്ന് നിയുക്ത പ്രസിഡൻ്റ് സെൻ ബേബി വ്യക്തമാക്കി. ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ അയർലണ്ടിലെ മലയാളി സമൂഹത്തിൽ സജീവമായ സാന്നിധ്യമാകാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംഘടനയിൽ അംഗത്വം എടുക്കുന്നതിനും മറ്റ് കൂടുതൽ വിവരങ്ങൾക്കുമായി മനോജ് ജോണുമായി (ജനറൽ സെക്രട്ടറി ) ബന്ധപ്പെടാവുന്നതാണ് ( Mob : +353 83 458 6586).

‘കിയ’ (കെ ഐ എ) 2025-26 വർഷത്തെ ഭാരവാഹികൾ:

* പ്രസിഡൻ്റ്: സെൻ ബേബി( അഡംസ്റ്റൗൺ)

* വൈസ് പ്രസിഡൻ്റ്: ജോൺ ജേക്കബ്( നാവൻ)

* സെക്രട്ടറി: മനോജ് ജോൺ( അതി)

* ജോയിൻ്റ് സെക്രട്ടറി: സ്മിത ഐസക് (നാവൻ)

* ട്രഷറർ: മാത്യൂസ് എബ്രഹാം( കാർലോ)

മറ്റ് പ്രധാന ചുമതലകൾ:

* കൾച്ചറൽ കോർഡിനേറ്റർമാർ: പിങ്കി അപ്രേം (അഡംസ്റ്റൗൺ )മനോജ് ജോൺ( തള്ളാറ്റ്)

* ഇവൻ്റ് കോർഡിനേറ്റർ: സിനി മാത്യൂസ് ( കാർലോ)

* മീഡിയ കോർഡിനേറ്റർ: ജിം ജോൺ( ലുക്കൻ).

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

* ബീന വർഗീസ് ( അതി)

* സാബ് ജോൺ (അഡംസ്റ്റൗൺ)

* ലെജി ചാക്കോ(തള്ളാറ്റ്)

* ബ്ലെസ്സി ബേബി ( ലൂക്കൻ)

പുതിയ കമ്മിറ്റിക്ക് അയർലണ്ടിലെ വിവിധ മലയാളി സംഘടനകളും അംഗങ്ങളും ആശംസകൾ നേർന്നു.

Advertisment