ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/02/13/8nywdAh9RhYPKyVDUKqw.jpg)
കിൽഡെയർ കൗണ്ടിയിൽ നിന്ന്‍ ഗാര്‍ഡ 5 മില്യൺ യൂറോ വിലയുള്ള കൊക്കെയ്ൻ പിടിച്ചെടുത്തു. 50-വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അലൻവുഡിൽ ഇന്നലെ നടത്തിയ വാഹനപരിശോധനയിലും വീട്ടിൽ നടത്തിയ റെയ്ഡിലുമാണ് ഇവരെ പിടികൂടിയത്.
Advertisment
ഏകദേശം 72 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായി ഗാർഡ അധികൃതർ വ്യക്തമാക്കി.
ഐറിഷ് മാർക്കറ്റിലേക്കു വരാനിരുന്ന മറ്റൊരു വലിയ കൊക്കെയ്ൻ ശേഖരമാണ് പിടികൂടിയത് എന്ന് ഓർഗനൈസ്ഡ് ആൻഡ് സീരിയസ് ക്രൈം വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ഏഞ്ചല വില്ലിസ് പറഞ്ഞു. An Garda Síochána യും ഞങ്ങളുടെ നിയമ നിർവഹണ പങ്കാളികളും, സമൂഹത്തിനു ഭീഷണി ആകുന്ന ഇത്തരം മയക്കുമരുന്ന് സംഘങ്ങളെ നേരിടാൻ പ്രതിജ്ഞാബദ്ധരാണ് എന്നും അവര്‍ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us