ലാന സമ്മേളനം: കൃതജ്ഞത അറിയിച്ച് പ്രസിഡന്റ് ശങ്കർ മന

New Update
G

ഡാലസ്: മൂന്നു ദിവസം നീണ്ടുനിന്നു ലാനയുടെ പതിനാലാം ദ്വൈവാർഷിക സമ്മേളനം സമാപിച്ചിച്ചു. സമ്മേളനത്തിൽ പ്രഭാഷണങ്ങൾ നടത്തിയ ഡോ. എം. വി പിള്ളയോടും സജി എബ്രഹാമിനോടും ലാന പ്രത്യേക കൃതജ്ഞത അറിയിച്ചു.

Advertisment

മുഖ്യാതിഥിയായി വരുമെന്ന് പ്രതീക്ഷിച്ച സുനിൽ പി. ഇളയിടത്തിന്‌ ആരോഗ്യകരമയ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, സൂമിലൂടെ പങ്കെടുത്തിരുന്നു. സമ്മേളന പ്രതിനിധികൾ, ലാന ഭരണസമിതി അംഗങ്ങൾ, കൺവൻഷൻ കമ്മിറ്റി അംഗങ്ങൾ, കേരള ലിറ്റററി സൊസൈറ്റിയുടെ പ്രവർത്തകർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ, റജിസ്ട്രേഷൻ കമ്മിറ്റി അംഗങ്ങൾ, പുസ്തക പ്രദർശനത്തിനും വിൽപനക്കും സഹായിച്ചവർ, ഫൂഡ് കമ്മിറ്റി അംഗങ്ങൾ, കൾച്ചറൽ കമ്മിറ്റി അംഗങ്ങൾ, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ, വിഡിയോ ആൻഡ് ഫൊട്ടോഗ്രഫേഴ്സ്, എൽഇഡി പ്രവർത്തകർ, സ്പോൺസർ കമ്മിറ്റി അംഗങ്ങൾ, സമ്മേളന നഗരി ആൻഡ് സ്റ്റേജ് കമ്മിറ്റി അംഗങ്ങൾ, സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ, കൃതികളും ആശംസകളും അയച്ച് തന്നവർ, സ്പോൺസർമാർ, അതിന്റെ ഡിജിറ്റൽ കോപ്പി ഉണ്ടാക്കിയ നിധി ബുക്സിന്റെ പ്രവർത്തകർ, ചുരുങ്ങിയ സമയത്തിനുള്ളീൽ പ്രിന്റ് ചെയ്ത് തന്ന ഡിഎംഎസ് പ്രിന്റേഴ്സ് തുടങ്ങിയവർക്കും ലാന നന്ദി അറിയിച്ചു.

കൂടാതെ ഭരതകലാ നാടകസമിതി, നൃത്തം ചെയ്ത കുട്ടികൾ, സംഗീതം അവതരിപ്പിച്ച ഗ്രൂപ്പ്, വിവിധ സെഷനുകളിൽ പങ്കെടുത്ത് സമ്മേളനത്തെ സമ്പന്നമാക്കിയവരെ ലാന അനുമോദിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ മുൻ പ്രസിഡന്റുമാർക്കും പ്രത്യേക നന്ദി അറിയിചക്കുന്നതായി ലാന ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ് ശങ്കർ മന അറിയിച്ചു. 

Advertisment