വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ വീട്ടുടമയ്ക്ക് ഏഴ് വര്‍ഷം തടവ്. കൗണ്ടി കോര്‍ക്കിലെ ഫെർമോയ്ലുള്ള ബല്യർതർ സ്വദേശിയായ മിഖായേൽ പോൾ ഒ ’ലീരൈ എന്ന 62-കാരനെയാണ് കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനില്‍ കോടതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്.
ഫെർമോയ്ലുള്ള പ്രതിയുടെ വാടക വീട്ടില്‍ പരാതിക്കാരിയും, ഇവരെ വിവാഹം കഴിക്കാന്‍ പോകുന്നയാളും കൂടിയാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പ്രതിയും ഇതിനടുത്തായാണ് താസിച്ചിരുന്നത്. 2022 മെയ് 28-ന് പരാതിക്കാരിക്ക് മെസേജ് അയച്ച പ്രതി, വീട്ടില്‍ വൈന്‍ കുടിക്കാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചെത്തിയ പരാതിക്കാരിക്ക് പ്രതി വൈനും, പിന്നീട് ബോധം പോകും വരെ മദ്യവും നല്‍കുകയായിരുന്നു. കുടിക്കാന്‍ വിസമ്മതിച്ചെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയ പരാതിക്കാരി ഒടുവില്‍ അമിതമായി മദ്യപിച്ച് ബോധരഹിതയായപ്പോള്‍, പ്രതിയായ മിഖായേൽ പോൾ ഒ ’ലീരൈ പീഡിപ്പിക്കുകയായിരുന്നു.
തന്റെ ക്ഷണം സ്വീകരിച്ച് വന്ന പരാതിക്കാരിയെ പീഡിപ്പിക്കുക വഴി, പ്രതി കടുത്ത വിശ്വാസവഞ്ചന നടത്തുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഇയാളെ എട്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയും, പിന്നീട് ഒരു വര്‍ഷം ഇളവ് ചെയ്യുകയുമായിരുന്നു.
താന്‍ പീഡനത്തെ അതിജീവിച്ച വ്യക്തിയാണെന്ന് പറഞ്ഞ പരാതിക്കാരി, പീഡിപ്പിക്കപ്പെട്ടു എന്നതില്‍ ഒരിക്കലും ലജ്ജിക്കുകയോ, മോശക്കാരിയാണെന്ന് തോന്നുകയോ ചെയ്യുന്നില്ലെന്ന് പ്രതികരിച്ചു. തന്നോട് ചെയ്ത തെറ്റിന് പ്രതി ശിക്ഷ അനുഭവിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിന് ശേഷം ഏറെ പണിപ്പെട്ടാണെങ്കിലും ജീവിതം തിരിച്ചുപിടിക്കാനുള്ള ധൈര്യം തനിക്കുണ്ടായെന്നും, തന്റെ ധൈര്യം മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്ന് കരുതുന്നതായും അവര്‍ വ്യക്തമാക്കി.
അയര്‍ലണ്ടില്‍ പീഡനത്തിന് ഇരയായാലോ, മറ്റ് ലൈംഗികാതിക്രമങ്ങള്‍ നേരിട്ടാലോ സഹായത്തിനായി ഉടന്‍ ബന്ധപ്പെടുക (24X7):
റേപ്പ് ക്രൈസിസ് ഹെൽപ്‌ലൈൻ – 1800-77 8888
text service and webchat – drcc.ie/services/helpline/
വെബ്‌സൈറ്റ് – Rape Crisis Help.