കൗണ്ടി ക്ലെയറിൽ ക്രമസമാധാന പ്രശ്നം: നാല് പേർക്ക് പരിക്ക്

New Update
Jjbh

കൗണ്ടി ക്ലെയറിൽ ഉണ്ടായ ക്രമസമാധാന പ്രശ്നത്തെ തുടർന്ന് നാല് പേർക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് 7.10-ഓടെ മിൽടൗൺ മൽബായ്യിലെ മെയിൻ സ്ട്രീറ്റിൽ ആണ് സംഭവം.

Advertisment

20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാർ, 30-ലേറെ പ്രായമുള്ള ഒരു പുരുഷൻ, 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും, ദൃ‌സാക്ഷികളെ ചോദ്യം ചെയ്യുമെന്നും ഗാർഡ അറിയിച്ചു.

Advertisment