/sathyam/media/media_files/2026/02/22/x-2026-02-22-04-49-17.jpg)
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വീണ്ടും വര്‍ദ്ധന പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് സേവനദാതാക്കളായ ലയ ഹെൽത്ത്കെയർ. കമ്പനിയുടെ 65 പ്ലാനുകളിലായി ശരാശരി 4.7 സെന്റ് വര്‍ദ്ധനയാണ് വരുത്തുക. ഇത് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വര്‍ഷം ഏകദേശം 80 യൂറോ പ്രീമിയം വര്‍ദ്ധിക്കാന്‍ കാരണമാകും.
ഉപഭോക്താക്കളെ നിരക്ക് വര്‍ദ്ധന സംബന്ധിച്ചും, സേവനമാറ്റം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ റിന്യൂവല്‍ ലെറ്റര്‍ വഴി അറിയിക്കുമെന്ന് കമ്പനി പറഞ്ഞു. 2026 ഏപ്രില്‍ 1-നോ അതിന് ശേഷമോ പോളിസി റിന്യൂ ചെയ്യുന്നവരെയാണ് അധികനിരക്കുകള്‍ ബാധിക്കുക. മിഡ് കോണ്‍ട്രാക്ടിലുള്ള ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 1 മുതലുള്ള വര്‍ദ്ധിപ്പിച്ച നിരക്ക് ബാധകമാകില്ല. പകരം പോളിസി പുതുക്കുമ്പോള്‍ മാത്രമേ വര്‍ദ്ധന ബാധകമാകൂ.
അതേസമയം കുട്ടികളുടെ പോളിസികള്‍, യങ് അഡല്‍റ്റ് വിഭാഗത്തിലുള്ളവരുടെ പോളിസി അടക്കം മൂന്നില്‍ ഒന്ന് പ്ലാനുകള്‍ക്ക് പുതിയ പ്രീമിയം വര്‍ദ്ധന ബാധകമാകില്ല.
കമ്പനികള്‍ പോളിസി പ്രീമിയം ഇടയ്ക്കിടെ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍, പ്ലാന്‍ മാറ്റുകയോ, വേറെ കമ്പനികളുടെ പ്ലാനില്‍ ചേരുകയോ (സ്വിച്ചിങ്) വഴി പ്രീമിയം വര്‍ദ്ധന ബാധിക്കാതെ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ശ്രമിക്കാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us