ഡബ്ലിനില്‍ തീവ്ര ദേശീയവാദികള്‍ക്ക് നേരെ ഇടത് തീവ്രവാദി ആക്രമണം

New Update
Fygv

ഡബ്ലിന്‍: ഡബ്ലിനില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷം ധരിച്ച് വംശീയ പ്രസംഗം നടത്തിയ തീവ്ര ദേശീയവാദി ഗ്രൂപ്പില്‍പ്പെട്ടയംഗത്തെ ഒരു കൂട്ടം ആക്രമിച്ചു. അതേ സമയം, സംഭവത്തെ യു എസിലെ ചാര്‍ളി കിര്‍ക്കിനെ വെടിവച്ചുകൊന്നതിനോട് താരതമ്യം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കവും ഈ തീവ്ര ദേശീയവാദികളില്‍ നിന്നുമുണ്ടായി.

Advertisment

കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് തീവ്ര വലതുപക്ഷ നാഷണല്‍ പാര്‍ട്ടിയുടെ മുന്‍ നേതാവായിരുന്ന ജസ്റ്റിന്‍ ബാരറ്റും അനുയായികളും വേഷപ്രച്ഛന്നരായി പൊതുവേദിയിലെത്തിയത്. ഡബ്ലിനിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിന് സമീപം നടന്ന സമ്മേളനത്തില്‍ ‘ദേശീയവാദിയാകുക വംശനാശം നേരിടുക’ എന്ന് എഴുതിയ ബോര്‍ഡിന് മുന്നില്‍ നിന്നും ഏറെ വിവാദപരമായ പ്രസംഗമാണ് ക്ലാന്‍ ഐറാന്‍ എന്ന പുതിയ ഗ്രൂപ്പിന്റെ നേതാവായ ബാരറ്റ് നടത്തിയത്.

ഈ പരിപാടിക്ക് ശേഷം ബാരറ്റ് വീട്ടിലേക്ക് പോകുമ്പോഴാണ് ഇദ്ദേഹത്തിന്റെ അനുയായിക്ക് നേരെ ആക്രമണമുണ്ടായത്. അക്രമണത്തിനു പിന്നില്‍ ആന്റിഫയാണെന്ന് തിരിച്ചറിഞ്ഞു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഒന്നിലധികം അക്കൗണ്ടുകള്‍ വഴി ഗ്രൂപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.ഇയാളെ അടിച്ചു താഴെയിടുന്നതും ചവിട്ടുന്നതും തൊഴിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം.ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് ബാരറ്റ് റീ പോസ്റ്റു ചെയ്തു.

ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ആന്റിഫയെ യു എസ് എയില്‍ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ട്രംപ് ഒരുങ്ങുകയാണ്. തീവ്ര ഇടതുപക്ഷ തീവ്രവാദ സംഘടനയായ ആന്റിഫയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെയും ഉടന്‍ നിരോധിക്കണമെന്ന് ബാരറ്റ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.

വേഗതയേറിയ സ്ഥിരം അപകടമാണ് കുടിയേറ്റക്കാരെന്ന് ബാരറ്റ് നേതാവ് പ്രസംഗത്തില്‍ ആരോപിച്ചു.കഴിഞ്ഞ ആഴ്ചയില്‍ അമേരിക്കയില്‍ ഇത് കണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മിതത്വമുള്ളവരായിരിക്കേണ്ട സമയം കഴിഞ്ഞെന്നും ഇദ്ദേഹം പറഞ്ഞു.ഐറിഷ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് പാഡ്രൈഗ് പിയേഴ്‌സ് അയര്‍ലണ്ട് ഐറിഷുകാരുടേതാണെന്ന് പറഞ്ഞതിന്റെ പേരില്‍ അക്രമണത്തിനിരയായതും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂലമായ മാറ്റം സ്വീകരിച്ചില്ലെങ്കില്‍ നമ്മള്‍ ഈ ലോകത്തിലെ ചാര്‍ലി കിര്‍ക്കുകളായി മാറും. മരിക്കുന്നതുവരെ നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ബാരറ്റ് പറഞ്ഞു.ഡോള്‍ഫ് ഹിറ്റ്ലറുടെ ആരാധകനായാണ് ബാരറ്റ് അറിയപ്പെടുന്നത്.

അതിനിടയില്‍ തീവ്ര വലതുപക്ഷ നേതാക്കള്‍ തമ്മിലുള്ള കലഹം ഇപ്പോഴും തുടരുകയാണ്. ബാരറ്റിനൊപ്പം കോര്‍ക്കില്‍ നടക്കുന്ന കുടിയേറ്റ വിരുദ്ധ റാലിയില്‍ പങ്കെടുക്കാന്‍ ഐറിഷ് ഫ്രീഡം പാര്‍ട്ടിയുടെ മീഹോള്‍ ലീഹി വിസമ്മതിച്ചതാണ് ഏറ്റവും പുതിയ സംഭവം.

Advertisment