/sathyam/media/media_files/LHiHDYh1fpgwtie13GdA.jpg)
കാരിക്ക് ഓണ്‍ ഷാനോന്‍ : അഭയാര്‍ഥികളെ താമസിപ്പിക്കുന്നതിന് മുന്‍ ഹോട്ടലിനെ ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് ലിട്രിം കൗണ്ടി കൗണ്‍സിലും രംഗത്തുവന്നു.ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. അതിനിടയിലും ഹോട്ടല്‍ അഭയാര്‍ഥി കേന്ദ്രമാക്കുന്നതിനെതിരെ ശക്തമായ നിലപാടിലാണ് കൗണ്‍സില്‍. കഴിഞ്ഞ നവംബറില്‍ അഭയാര്‍ഥികളെ ഹോട്ടലില്‍ പാര്‍പ്പിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് പ്രദേശവാസികള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു.
ഡ്രോമഹെയര്‍ ഗ്രാമത്തിലെ മുന്‍ ഹോട്ടലില്‍ 150 ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരെ പാര്‍പ്പിക്കാനുള്ള തീരുമാനമാണ് കോടതി കയറുന്നത്. ഹോട്ടലിനെ അഭയാര്‍ഥി കേന്ദ്രമാക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലും കൗണ്‍സിലിന്റെ ഇത്തരം തീരുമാനങ്ങള്‍ അസാധുവാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലുടമയും കേസ് കൊടുത്തിട്ടുണ്ട്.
ഇരു കേസുകളും ഹൈക്കോടതി പ്ലാനിംഗ് ആന്റ് എന്‍വയോണ്‍മെന്റ് ലിസ്റ്റിലേക്ക് മാറ്റി ഇന്നലെ കോടതി ഉത്തരവിട്ടു. പ്ലാനിംഗ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് റിച്ചാര്‍ഡ് ഹംഫ്രീസ്, രണ്ട് കേസുകളും ഏപ്രിലില്‍ പരിഗണിക്കാനായി ഷെഡ്യൂള്‍ ചെയ്തു.
ഉടമസ്ഥരായ ഡ്രോമാപ്രോപ്പ് ലിമിറ്റഡ് ആബി മാനര്‍ ഹോട്ടലിനെ അഭയാര്‍ഥി കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കൗണ്‍സില്‍ ആരോപണം. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഉപയോഗത്തിനാണ് ഹോട്ടലിന് ആസൂത്രണ അനുമതി നല്‍കിയിരുന്നത്.ഇത് നിയമവിരുദ്ധമാണെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഹോട്ടലിനു നല്‍കിയ സര്‍ട്ടിഫിക്കറ്റ് അസാധുവായി പ്രഖ്യാപിക്കാന്‍ ജനുവരി ഒമ്പതിന് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹോട്ടലുടമകള്‍ കോടതിയിലെത്തിയത്.ലെയ്ട്രിം കൗണ്ടി കൗണ്‍സിലിന്റെ ഔദ്യോഗിക രജിസ്റ്ററില്‍ കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്നും ഡ്രോമാപ്രോപ്പ് കോടതിയോട് ആവശ്യപ്പെട്ടു.
കുടിയിറക്കപ്പെട്ട ആളുകള്‍ക്കോ അന്താരാഷ്ട്ര സംരക്ഷണം തേടുന്നവര്‍ക്കോ വേണ്ടി താല്‍കാലിക താമസസൗകര്യങ്ങളൊരുക്കാന്‍ അധികാരമുണ്ടെന്നും ഹോട്ടലുടമസ്ഥര്‍ വാദിക്കുന്നു.കൗണ്‍സിലിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഡിസംബറില്‍ പൂര്‍ണ്ണമായ കംപ്ലയന്‍സ് സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയതായി ഹോട്ടലുടമയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നിട്ടും കംപ്ലയന്‍സ് സര്‍ട്ടിഫിക്കേറ്റ് അസാധുവാക്കാനും എന്‍ഫോഴ്സ്മെന്റ് നടപടികള്‍ക്കുമുള്ള കൗണ്‍സിലിന്റെ തീരുമാനിക്കുകയായിരുന്നുഇത് ശരിയല്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഡ്രോമാപ്രോപ്പിനെ ഹോട്ടലില്‍ അനധികൃത വികസനം നടത്തുന്നതില്‍ നിന്ന് തടയണമെന്നാണ് കൗണ്ടി കൗണ്‍സിലിന്റെ ആവശ്യം അഭിഭാകന്‍ കോടതിയില്‍ ഉന്നയിച്ചു. അഭയാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പാര്‍പ്പിട പ്രശ്‌നങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും നിയമാനുസൃതമായ നടപടികളെ തടസ്സപ്പെടുത്തില്ലെന്നും കൗണ്‍സില്‍ സീനിയര്‍ പ്ലാനര്‍ ബെര്‍ണാഡ് ഗ്രീന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us