‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025' ഓഗസ്റ്റ് 15,16,17 തീയതികളിൽ നടക്കും

New Update
bible convention
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ്  15,16,17,(വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.കോട്ടയം പാമ്പാടി ,ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN,ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.
Advertisment
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക  ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2025 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം ,ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർത്ഥം ബ്രേക്ഫാസ്റ്റും ,സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് വികാരി ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു .
Location: Limerick Race Course,Green mount park Patrickswell, V94K858
കൂടുതൽ വിവരങ്ങൾക്ക്:
ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, 
മോനച്ചൻ നരകത്തറ: 0877553271
ജോഷൻ കെ.ആന്റണി: 0899753535
Advertisment