അയർലണ്ടിൽ വീണ്ടും ലിസ്റ്റീരിയ ബാക്ടീരിയ; Dunnes’ കാഫ് സോൾ പാസ്താ ആൻഡ് ചിക്കൻ വിപണിയിൽ നിന്നും തിരിച്ചെടുക്കുന്നു

New Update
Bxb

ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ടുന്നെസ് സ്റ്റോർസിന്റെ ഒരു ബാച്ച് കാഫ് സോൾ പേസ്‌റ്റോ പാസ്താ ആൻഡ് ചിക്കൻ വിപണിയില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ദി ഫുഡ്‌ സേഫ്റ്റി അതോറിറ്റി ഓഫ് അയർലണ്ട്. യുസ് ബൈ ഡേറ്റ് സെപ്റ്റംബര്‍ 25 ആയിട്ടുള്ള 224 ഗ്രാം പാക്കുകളാണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Advertisment

പനി, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം മുതലായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയ ആണ് ലിസ്റ്റീരിയ മോനോസൈടോജൻസ്. ചിലപ്പോഴെല്ലാം രോഗം ഗുരുതരമാകാനും സാധ്യതയുണ്ട്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ സാധാരണയായി മൂന്നാഴ്ച കൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും.

രാജ്യത്ത് ലിസ്റ്റീരിയ ബാക്ടീരിയ പടര്‍ന്നത് കാരണം ഈയിടെ നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

Advertisment