ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് ഫയല്‍ ചെയ്യാനുള്ള തീയതി നവംബര്‍ 12 വരെ നീട്ടി

New Update
B

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 12 ബുധനാഴ്ച വൈകീട്ട് 5.30 വരെ നീട്ടി.ശരിയായ നികുതിയാണ് ഒടുക്കുന്നതെന്ന് ഉറപ്പാക്കാന്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ അവരുടെ പ്രോപ്പര്‍ട്ടികളുടെ പുതുക്കിയ മൂല്യനിര്‍ണ്ണയം ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നലെയായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.

Advertisment

സമീപ ദിവസങ്ങളില്‍ പ്രോപ്പര്‍ട്ടി ഉടമകളില്‍ നിന്നുള്ള തിരക്ക് ശക്തമാണെന്ന ടാക്സ് അതോറിറ്റിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്. ഇന്നലെ അതോറിറ്റിയുടെ ഹെല്‍പ്പ് ലൈന്‍ സര്‍വ്വീസ് തിരക്കുമൂലം തടസ്സപ്പെട്ടിരുന്നു.റവന്യു അധികൃതര്‍ ദിവസവും 7,000 കോളുകളാണ് സ്വീകരിക്കുന്നത്. എന്നിട്ടും 4,000 പേര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് പരാതിയുണ്ടായി.ഓണ്‍ലൈന്‍ സന്ദേശമയയ്ക്കല്‍, പേപ്പര്‍ റിട്ടേണുകള്‍ എന്നിവയിലൂടെ 10,000 കത്തുകള്‍ ലഭിച്ചു. അവയ്ക്കുള്ള മറുപടികളും പൂര്‍ത്തിയായി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയതെന്ന് റവന്യ വ്യക്തമാക്കി.ഹെല്‍പ്പ് ലൈനില്‍ വന്‍ തിരക്കാണെന്നും നിരവധി കോളുകള്‍ക്ക് മറുപടി ലഭിക്കുന്നില്ലെന്നും റവന്യു പറഞ്ഞു.

1.4 മില്യണ്‍ പ്രോപ്പര്‍ട്ടികള്‍ ഇതുവരെ ഫയല്‍ചെയ്തതായി റവന്യൂ വകുപ്പ് അറിയിച്ചു.revenue.ie/lpt /റവന്യൂവിന്റെ മൈ അക്കൗണ്ട്,റോസ് / എല്‍പി ടി പോര്‍ട്ടല്‍ എന്നിവ വഴി ഓണ്‍ലൈനായി റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്ന് റവന്യു അറിയിച്ചു.ഈ ഘട്ടത്തില്‍ ഉപഭോക്താക്കള്‍ നികുതി അടയ്ക്കേണ്ടതില്ല, എന്നാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെടുന്നത്. പൂര്‍ണ്ണമായും മുന്‍കൂര്‍ പേയ്‌മെന്റ് നടത്താനും പ്രതിമാസം നേരിട്ടടയ്ക്കാനും വേതനത്തില്‍ നിന്നും കുറവുചെയ്യാനും ക്രമീകരണമുണ്ടാക്കാനാകും.റവന്യൂവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 01 738 3626 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

ലോഗിന്‍ ചെയ്താല്‍, 2025 നവംബര്‍ ഒന്നു മുതല്‍ പ്രോപ്പര്‍ട്ടിയുടെ മൂല്യനിര്‍ണ്ണയ ബാന്റ് നിര്‍ണ്ണയിക്കനും റിട്ടേണ്‍ സമര്‍പ്പിക്കാനുമാകും. എസ്റ്റിമേറ്റ് നല്‍കുന്ന ഇന്ററാക്ടീവ് മൂല്യനിര്‍ണ്ണയ ഉപകരണം ഉള്‍പ്പെടെ ഒരു വസ്തുവിന്റെ മൂല്യം എങ്ങനെ കണക്കാക്കാം എന്നതിനെക്കുറിച്ചുള്ള ഉപദേശവും വെബ്‌സൈറ്റില്‍ ലഭ്യമാണ് – റവന്യൂ പറഞ്ഞു

Advertisment