/sathyam/media/media_files/2025/09/23/bbhb-2025-09-23-03-30-15.jpg)
ലോംഗ്ഫോർഡ് : അയര്‍ലണ്ടിലെ ലോംഗ്ഫോർഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം കിഴക്കേക്കര ശ്രീ എപ്രേം സെബാസ്ററ്യൻറെ ഭാര്യയുമായ ഷാന്റി പോൾ ആണ് ഇന്ന് രാവിലെ മരിച്ചത്. അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ് ഷാന്റി.
52 വയസ്യായിരുന്നു. ക്യാൻസർ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയിലായിരുന്ന ഷാന്റി പോള്‍ ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാൻസ് ഇന്റലക്ച്വൽ ഡിസെബിലിറ്റി സെന്ററിൽ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു.ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാർ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണമടഞ്ഞത്.
മുമ്പ് താല ന്യൂ കാസിലിൽ താമസിച്ചിരുന്ന ഷാന്റി പോള്‍ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി കുടുംബ സമേതം ലോംഗ്ഫോര്‍ഡിലാണ് താമസിക്കുന്നത്.
കോളജ് വിദ്യാര്‍ത്ഥികളായ എമില്‍, എവിന്‍, അലാന എന്നിവർ മക്കളാണ്.സംസ്കാര ശുശ്രൂഷ പിന്നീട് നടക്കും.