മീത്തിലെ അപകടത്തില്‍ പരിക്കേറ്റവരില്‍ മലയാളികളും, രണ്ട് പേര്‍ മരിച്ചു

New Update
T

മീത്ത് : കൗണ്ടി മീത്തില്‍ ബസും ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. മലയാളികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .ബസ്സിന്റെയും ലോറിയുടെയും ഡ്രൈവറന്മാരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.പരിക്കേറ്റ കാറിലെയും ബസ്സിലെയും യാത്രികര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment

ഗോര്‍മാന്‍സ്ടൗണിനടുത്ത് ആര്‍132ല്‍ ഇന്ന് രാവിലെ ഇന്നലെ രാവിലെ 6.30നാണ് അപകടം. സ്വോര്‍ഡ്സിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ലോറിയുടെ ഡ്രൈവറും ബസ് ഏറാന്‍ ഡ്രൈവറൂമാണ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടത്.

കാര്‍ ഓടിച്ചിരുന്ന മലയാളിയായ നാല്‍പ്പതുകാരിയെ ഗുരുതര പരിക്കുകളോടെ ബ്യൂമോണ്ട് ആശുപത്രിയില്‍ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൗമാരക്കാരിയുടെ പരിക്കും സാരമുള്ളതാണ്. കുട്ടിയെ ആദ്യം ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ആശുപത്രിയിലും പിന്നീട് ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്കും മാറ്റി. അപകടവിവരമറിഞ്ഞ് നിരവധി മലയാളികള്‍ ബൂമോണ്ടിലെത്തിയിരുന്നു.

ഇടറോഡിൽ നിന്നും കയറിവന്ന സെവൻസീറ്റർ കാറിലെ യാത്രക്കാരെ അപകടത്തിൽ നിന്നും രക്ഷിക്കാൻ ബസ് ഡ്രൈവർ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഗാർഡയുടെ ഫോറന്സിക്ക് സംഘത്തിന്റെ പരിശോധന നടക്കുന്നുണ്ട്.അതിന് ശേഷമേ കൃത്യമായ റിപ്പോർട്ടുകൾ അറിയാനാവു.

കൂട്ടിയിടിയെ തുടര്‍ന്ന് ആര്‍ 132 അടച്ചിട്ട് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.റൂട്ട് 101 ബസ്സാണ് അപകടത്തില്‍പ്പട്ടത്.ഡബ്ലിന്‍ സിറ്റിയില്‍ നിന്നും ബാല്‍ബ്രീഗന്‍ , എയര്‍പോര്‍ട്ട് വഴി,ദ്രോഗഡയ്ക്ക് സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഏതാനം മലയാളി നഴ്സുമാരും ബസിലെ യാത്രക്കാരായി ഉണ്ടായിരുന്നു.ഇവരിലാര്‍ക്കും സാരമായ പരിക്കുകളില്ല.

Advertisment