ഐറിഷ് ക്രിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അണ്ടർ 15 ടീമിൽ ഇടം നേടി ശ്രാവണും ആദിലും

New Update
Ffgv

അയർലണ്ട് അണ്ടർ-15 ടീമിലേക്ക് ഇത്തവണ രണ്ടു മലയാളികൾ തിരഞ്ഞെടുക്കപ്പെട്ടു.ആഡംസ്ടൗൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ശ്രാവൺ ബിജു, ഫീനിക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആദിൽ നൈസാം എന്നിവരാണ് അയർലണ്ട് മലയാളികൾക്കാകെ അഭിമാനമായി ടീമിൽ ഇടം പിടിച്ചിരിക്കുന്നത്.

Advertisment

ഡബ്ലിൻ സാഗർട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും ദീപ്തിയുടെയും മകനായ ശ്രാവൺ, 2024-ൽ ലൈൻസ്റ്ററിലെ മികച്ച ഫാസ്റ്റ് ബൗളർ അവാർഡ് ജേതാവ് കൂടിയാണ്.

സാഗർട്ട് സിപി ഫോല സ്കൂളിലെ വിദ്യാർത്ഥിയാണ്. ശ്രാവണിന്റെ സഹോദരൻ സിദ്ധാർഥ് ബിജു അയർലണ്ട് ടീമിൽ ഇടം നേടിയ ആദ്യ മലയാളിയായിരുന്നു.

ഡബ്ലിനിലെ ഫിംഗ്ലസിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ കുന്നിൽ പള്ളിക്കൽ നൈസാമിന്റെയും, തോന്നക്കൽ പുതുവൽവിള പുത്തൻവീട്ടിൽ സുനിത ബീഗത്തിന്റെയും മകനായ ആദിൽ, ഡബ്ലിനിലെ ബെൽവേദറെ കോളേജിലെ ജൂനിയർ സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയും,2023-ൽ ലൈൻസ്റ്ററിലെ മികച്ച ഫാസ്റ്റ് ബോളർ അവാർഡ് ജേതാവും കൂടിയാണ്

മികച്ച ഓൾ റൗണ്ടർമാരായ ഇരുവരും ഓഗസ്റ്റ് 4 മുതൽ സ്കോട്ലൻഡിലെ ഡംഫ്രിസിൽ വച്ച് നടക്കുന്ന കെൽറ്റിക് കപ്പിലും, തുടർന്ന് ഓഗസ്റ്റ് 11 മുതൽ ഇംഗ്ലണ്ടിലെ ബർണാഡ് കാസിൽ ക്രിക്കറ്റ് ഫെസ്റ്റിവലിലും പങ്കെടുക്കുന്ന അയർലണ്ട് ടീമിനെ പ്രതിനിധീകരിച്ച് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്

Advertisment