New Update
/sathyam/media/media_files/2025/07/20/ggggf-2025-07-20-05-20-05.jpg)
കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ 1.6 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗാനിസ്ഡ് ക്രൈം ബുരേ (ജി എൻ ഡി ഒ സി ബി), റിവേന്യൂ ഓഫീസർസ് എന്നിവര്‍ വെള്ളിയാഴ്ച സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബല്കാർണേയില്‍ നിന്നും 80 കിലോഗ്രാമോളം ഹെര്‍ബല്‍ കഞ്ചാവ് പിടികൂടിയത്. പ്രദേശത്ത് ഒരു വാന്‍ തടഞ്ഞ് പരിശോധിച്ചതിലൂടെയാണ് വലിയ അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്.
Advertisment
സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് അനാലിസിസിന് അയച്ച ശേഷമേ കഞ്ചാവ് ആണെന്ന് ഉറപ്പിക്കുകയുള്ളൂ.