/sathyam/media/media_files/2025/12/17/g-2025-12-17-04-53-11.jpg)
ഷിക്കാഗോ: സൗത്ത് ലൂപ്പിൽ വച്ച് വാഹനപരിശോധനയ്ക്കിടെ ലൈസൻസില്ലാത്ത ലോഡഡ് പിസ്റ്റളുമായി ഷിക്കാഗോ സ്വദേശിയായ ഒരാൾ അറസ്റ്റിലായി. ഡിസംബർ 10ന് വൈകിട്ട് 6:30 ഓടെ സൗത്ത് വാബാഷ് അവന്യൂവിലെ 1300 ബ്ലോക്കിൽ വച്ചായിരുന്നു സംഭവം.
കാർ ഓടിച്ചിരുന്ന 46 കാരനായ ഖാലിം കൂലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തതിനാൽ വാഹനം മാറ്റുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ ലോഡഡ് തോക്ക് കണ്ടെത്തുകയായിരുന്നു. കൂലിയുടെ ഫയർആംസ് ഓണർ ഐഡന്റിഫിക്കേഷൻ കാർഡ് റദ്ദാക്കിയതാണെന്നും കണ്ടെത്തി.
ലൈസൻസില്ലാതെ ആയുധം കൈവശം വച്ചതിന് ഇയാൾക്കെതിരെ കുറ്റം ചുമത്തി. സസ്പെൻഡ് ചെയ്ത റജിസ്ട്രേഷൻ ഉപയോഗിച്ച് വാഹനമോടിച്ചതിനും ഇൻഷുറൻസ് ഇല്ലാത്ത വാഹനമോടിച്ചതിനും ഇയാൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഡിസംബർ 11ന് കോടതിയിൽ ഹാജരാക്കിയ കൂലിയെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us