ഡബ്ലിനിൽ ഗാർഡയുമായുള്ള സംഘർഷത്തിനിടെ പരിക്കേറ്റയാൾ മരിച്ചു; ക്രിമിനൽ അന്വേഷണം ആരംഭിച്ച് ഓംബുഡ്സ്മാൻ

New Update
Bgvgb

ഡബ്ലിനിൽ ഗാർഡയുമായുള്ള സംഘർഷത്തിനിടെ പരിക്കേറ്റയാൾ ആശുപത്രിയിൽ വച്ച് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സിറ്റി സെന്ററിലെ ഒ ’കണൽ സ്ട്രീറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

Advertisment

പുലർച്ചെ 4.15-ന് ഗാർഡയുമായുള്ള സംഘർഷത്തിൽ 51-കാരനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു.

സംഭവത്തിൽ ഗാർഡ ഓംബുഡ്സ്മാൻ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ കേസ് എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

അതേസമയം സംഭവത്തിന്‌ സാക്ഷികളായവരോ, സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജുകൾ കൈവശം ഉള്ളവരോ അത് അന്വേഷണത്തിനായി ലഭ്യമാക്കണമെന്ന് ഗാർഡ ഓംബുഡ്സ്മാൻ അഭ്യർത്ഥിച്ചു. 0818 600 800 എന്ന നമ്പറിലോ, info@fiosru.ie എന്ന ഇമെയിൽ വഴിയോ ഓംബുഡ്സ്മാനെ ബന്ധപ്പെടാം.

ഗാർഡ ഉൾപ്പെട്ട ഏതെങ്കിലും സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയോ, മരണം സംഭവിക്കുകയോ ചെയ്താൽ, നിയമപ്രകാരം ഗാർഡ അത് ഓംബുഡ്സ്മാന് റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്.

Advertisment