New Update
/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രി 11.50-ഓടെ ക്യാപ്പൊഖുനിലെ കുക്ക് സ്ട്രീറ്റിനും മില്ല് സ്ട്രീറ്റിനും ഇടയ്ക്കുള്ള ജങ്ഷനിലാണ് 40-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോഡില്‍ ചികിത്സയിലാണ്.
Advertisment
സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനുകളിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു:
ദുങ്ർവ്വൻ ഗാർഡ സ്റ്റേഷൻ – (058) 48600
ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111