ലിമെറിക്കിലെ വീട്ടിൽ വച്ചു കുത്തേറ്റയാൾ ആശുപത്രിയിൽ

New Update
Vgbv

ലിമെറിക്കിൽ കുത്തേറ്റ ആൾ പരിക്കുകളോടെ ആശുപത്രിയിൽ. ഞായറാഴ്ച രാവിലെ 11 മണിയോടെ നഗരത്തിലെ ക്യാരവ പാർക്ക്‌ പ്രദേശത്തെ ഒരു വീട്ടിൽ ആണ് 30-ലേറെ പ്രായമുള്ള പുരുഷനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. വയറിന്റെ വശത്ത് ഒരു കുത്തേറ്റ ഇദ്ദേഹം ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment

ഇദ്ദേഹത്തിന്റെ പരിക്കുകൾ ജീവന് ഭീഷണിയാണെന്ന് വിശ്വസിക്കുന്നില്ല എന്നും അന്വേഷണം തുടരുകയാണ് എന്നും ഗാർഡ അറിയിച്ചു. സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ Roxboro Road ഗാർഡ സ്റ്റേഷനിൽ 061214340 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഗാർഡ അഭ്യർത്ഥിക്കുന്നു.

Advertisment