കിൽഡെയറിലെ റിസർവോയറിൽ പുരുഷന്റെ മൃതദേഹം; പ്രദേശത്തെ വീട്ടിൽ ഗുരുതര പരിക്കുകളോടെ ഒരു സ്ത്രീയെയും കണ്ടെത്തി ഗാർഡ

New Update
bbbgy6777777777777777

കിൽഡെയർ കൗണ്ടിയിലെ ഒരു വീട്ടിൽ സ്ത്രീയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, പ്രദേശത്തെ റിസർവോയറിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹവും കണ്ടെടുക്കപ്പെട്ടു.

Advertisment

ലേക്സ്ലിപ്ലെ ഓകളാൺ വെസ്റ്റിലുള്ള ഒരു വീട്ടിലാണ് തീ പടർന്നത്. തുടർന്ന് ഗാർഡയും മറ്റും എത്തി തീയണച്ചു. ഇവിടെയുണ്ടായിരുന്ന

50-ലേറെ പ്രായമുള്ള ഒരു സ്ത്രീയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം, ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ കോന്നോള്ളി ഹോസ്പിറ്റലിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്.

തിങ്കളാഴ്ച രാവിലെ ഏകദേശം 6 മണിക്കാണ്, ഗാർഡ വാട്ടർ യൂണിറ്റ് ലേക്സ്ലിപ് റിസർവോയറിൽ നിന്ന് 50-കളിൽ പ്രായമുള്ള ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുരുഷൻ തന്റെ മുൻ പങ്കാളിയായ സ്ത്രീയെ വീട്ടിലെത്തി ആക്രമിച്ച ശേഷം വീടിനു തീ വെയ്ക്കുകയും, തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് നിഗമനം. സംഭവത്തിൽ മറ്റ് പ്രതികൾ ഇല്ലെന്നും ഗാർഡ നിഗമനത്തിൽ എത്തിയിട്ടുണ്ട്. അക്രമണത്തിലാണ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റത്.

ഈ രണ്ട് സംഭവങ്ങൾക്കും സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 5:30 മുതൽ 8 മണിവരെ ഓകളാൺ വെസ്റ്റ്, ലേക്സ്ലിപ്, എൻ 4 മേഖല, ലേക്സ്ലിപ് റിസർവോയർ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നവരുടെ കാർ ഡാഷ്‌ക്യാം ഉൾപ്പെടെയുള്ളവയിൽ വീഡിയോ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ ഗാർഡയ്ക്ക് അത് കൈമാറണമെന്നും അഭ്യർത്ഥിക്കുന്നു.

Advertisment