New Update
/sathyam/media/media_files/puC4BCvzWDuLgqz6qHZl.jpg)
ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ തലവനും , ആര്‍ച്ച് ബിഷപ്പുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു.
Advertisment
മെയ് 11-ന് നടക്കുന്ന ഓള്‍ അയര്‍ലണ്ട് വാര്‍ഷിക നോക്ക് തീര്‍ത്ഥാടനത്തിന് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ഇത്തവണ നേതൃത്വം നല്‍കുകയും ,അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്യുമെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.സഭാ തലവനായതിന് ശേഷം ഇതാദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നത്.
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മെയ് 11 ന് നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും.അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലാണ് വാര്‍ഷിക നോക്ക് തീര്‍ത്ഥാടനം. അയര്‍ലണ്ടിലെ വിവിധ ഇടവകകളില്‍ വിപുലമായ ഒരുക്കങ്ങളാണ് തീര്‍ത്ഥാടനത്തിനായി നടത്തിവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us