/sathyam/media/media_files/MPjTA1dFjEU08ISV2mdn.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ടിക് ടോക്കില്‍ ജോലി ചെയ്യുന്ന 250 ജീവനക്കാരെ പിരിച്ചുവിടുന്നു. അയര്‍ലണ്ടില്‍ മാത്രം കമ്പനിയുടെ പുനസ്സംഘടനയുടെ ഭാഗമായി 300 ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് ഫെബ്രുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. അയര്‍ലണ്ടില്‍ ടിക് ടോക്ക് കമ്പനി ഏതാണ്ട് 3,000 പേര്‍ക്കാണ് ജോലി നല്‍കിയിരുന്നത്.
വെട്ടിക്കുറച്ച ഭൂരിപക്ഷം ജീവനക്കാരെയും കമ്പനിയില്‍ തുടരാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടിക് ടോക്ക് പറഞ്ഞിരുന്നു.എന്നാല്‍ ഇവര്‍ക്കൊന്നും മറ്റ് തസ്തികകളില്‍ പുനര്‍നിയമനം നല്‍കിയിട്ടില്ല.300ല്‍ താഴെയാളുകള്‍ക്ക് ജോലി നഷ്ടമാകുമെന്ന് കമ്പനി ഇപ്പോള്‍ വ്യക്തമാക്കുന്നു. പരിശീലന, ഗുണനിലവാര ടീമിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനാണ് പിരിച്ചുവിടലെന്നാണ് കമ്പനിയുടെ വിശദീകരണം.
എന്നാല്‍ ജീവനക്കാരെ പിരിച്ചവിടാന്‍ വളഞ്ഞവഴി സ്വീകരിച്ചതായി ജോലി നഷ്ടമായവര്‍ ആരോപിക്കുന്നു.പിരിച്ചുവിടാന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ നീതിക്ക് നിരക്കുന്നതല്ലെന്ന് ജീവനക്കാര്‍ പറയുന്നു.പിരിച്ചുവിടലിന് മുന്നോടിയായി ജീവനക്കാര്‍ക്ക് കഴിഞ്ഞ നവംബറില്‍ പോളിസി പ്രൊഫിഷ്യന്‍സി ടെസ്റ്റ് നടത്തിയിരുന്നു.ഫെബ്രുവരി ആദ്യം വരെ ഫലങ്ങള്‍ പുറത്തുവിടാതെ രഹസ്യമായി വെച്ചു.
ഒഴിവാക്കാനായി നടത്തിയ ടെസ്റ്റാണിതെന്ന ആക്ഷേപവും ഇവര്‍ ഉന്നയിച്ചു.ഇപ്പോള്‍ ആളുകള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് അയക്കുകയാണ്. ഗൗരവതരമായ ടെസ്റ്റാണെന്ന കാര്യമൊന്നും ജീവനക്കാരോട് പറഞ്ഞിരുന്നില്ല. ആഘോഷമായാണ് പിരിച്ചുവിടല്‍ പരിപാടി നടത്തിയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. സെന്റ് പാട്രിക് വാര്‍ഷികാഘോഷത്തിനും കമ്പനിയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടയിലുമാണ് പിരിച്ചുവിടല്‍ നടത്തിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ഈ ആരോപണം കമ്പനി നിഷേധിച്ചു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഈ ടെസ്റ്റ് നടത്തിയതായി കമ്പനി വ്യക്തമാക്കി. ഇത് സ്ഥിരമായി നടത്താറുള്ളതാണെന്നും ടിക് ടോക്കിന്റെ വക്താവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us