New Update
/sathyam/media/media_files/2025/10/15/hbb-2025-10-15-04-15-51.jpg)
കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ റോസ്സലാരെ യൂറോപ്പോർട്ടില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗാനിസ്ഡ് ക്രൈം ബ്യുറോ (ജി എൻ ഡി ഒ സി ബി), റിവേന്യു’സ് കസ്റ്റമസ് സർവീസ് എന്നിവര്‍ തിങ്കളാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 150 കിലോഗ്രാമോളം കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 10.5 മില്യണ്‍ യൂറോ വിപണിവില വരും.
Advertisment
അയര്‍ലണ്ടില്‍ നിന്നും പോകുകയായിരുന്ന ഒരു ലോറിയിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. ലോറിയുടെ ഇന്ധന ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.